Smartwatch | പ്രഭാത നടത്തത്തിനിടെ കടുത്ത നെഞ്ചുവേദന വന്ന് റോഡിലേക്ക് വീണു; 42 കാരന് ഹൃദാഘാതത്തില്‍നിന്ന് രക്ഷയായി കയ്യിലെ സ്മാര്‍ട് വാച്

 


വാഷിങ്ടന്‍: (KVARTHA) അപകടകരമായ പല ഘട്ടങ്ങളിലും നിരവധി ആളുകള്‍ക്ക് സ്മാര്‍ട് വാച് സഹായകരമായതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ ഇതിനകം റിപോര്‍ട് ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു സമാനവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹൃദയാഘാതത്തെ അതിജീവിക്കാന്‍ ഒരു സ്മാര്‍ട് വാച് എങ്ങനെ സഹായകമായി എന്ന് യുകെയിലെ 42 കാരനായ ഒരാള്‍ പങ്കിട്ടു.

ഹോകി വെയില്‍സിന്റെ സിഇഒയായ പോള്‍ വാഫാമിനാണ് പ്രഭാത വ്യായാമത്തിനിടെ ഹാര്‍ട് അറ്റാക് വന്നത്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകമായത് സ്മാര്‍ട് വാച് ആണെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്.

സ്വാന്‍സീയിലെ മോറിസ്റ്റണ്‍ ഏരിയയിലുള്ള തന്റെ വീടിന് സമീപത്തുവച്ച് രാവിലെ ഓട്ടത്തിനിടെ പോള്‍ വാഫാമിന് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടു. കടുത്ത നെഞ്ചുവേദനയില്‍ തളര്‍ന്നു വീണ അദ്ദേഹത്തിന് മറ്റാരുടെയും സഹായം തേടാന്‍ കഴിയാതെ വന്നു. എന്നാല്‍ ഈ അവസ്ഥയിലും അദ്ദേഹത്തിന് തന്റെ സ്മാര്‍ട് വാചിന്റെ സഹായത്തോടെ ഭാര്യ ലോറയെ പെട്ടെന്ന് വിവരം അറിയിക്കാന്‍ സാധിക്കുകയായിരുന്നു. അവര്‍ വേഗത്തില്‍ സംഭവ സ്ഥലത്തെത്തി, അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു.

രാവിലെ 7 മണിക്കാണ് അദ്ദേഹം വീട്ടില്‍ നിന്നും പ്രഭാത വ്യായാമത്തിനായി ഇറങ്ങിയത്. വീട്ടില്‍ നിന്നും ഇറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും തനിക്ക് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞതായി 'ദ മിറര്‍' റിപോര്‍ട് ചെയ്തു. വേദന സഹിക്കാന്‍ വയ്യാതെ റോഡിലേക്ക് വീണു പോയെന്നും കയ്യില്‍ സ്മാര്‍ട് വാച് കെട്ടിയിരുന്നത് കൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Smartwatch | പ്രഭാത നടത്തത്തിനിടെ കടുത്ത നെഞ്ചുവേദന വന്ന് റോഡിലേക്ക് വീണു; 42 കാരന് ഹൃദാഘാതത്തില്‍നിന്ന് രക്ഷയായി കയ്യിലെ സ്മാര്‍ട് വാച്

 

Keywords: News, World, World-News, Gadgets-News, UK News, Company, CEO, Suffer, Heart Attack, Run, Smartwatch, Save, Life, Hockey Wales, CEO, Morning Run, UK Company CEO Suffers Heart Attack While Running, Smartwatch Saves His Life.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia