Obituary | പല്ല് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മലയാളി യുവതി മരിച്ചു; ദാരുണസംഭവം യുകെയില്‍ എത്തിയിട്ട് ഒരു വര്‍ഷം തികയവെ

 


ലന്‍ഡന്‍: (www.kvartha.com) ചികിത്സയിലിരിക്കെ മലയാളി യുവതി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനി മെറീനാ ജോസഫ് (46) ആണ് ആശുപത്രിയില്‍ മരിച്ചത്. ജോലി സ്ഥലത്തുവെച്ച് കഠിനമായ പല്ലുവേദന വന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മെറീന ബ്ലാക്പൂള്‍ ജിപിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ ചികിത്സ തുടരുമ്പോള്‍ ജിപിയില്‍വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

തുടര്‍ന്ന് പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തുടര്‍ച്ചയായി ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം സര്‍ജറിക്കായുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ആരോഗ്യനില കൂടുതല്‍ വഷളായെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജോലി സംബന്ധമായി ബ്ലാക് പൂളില്‍ സഹോദരി എല്‍സമ്മ സ്റ്റീഫനൊപ്പമായിരുന്നു താമസിച്ചിരുന്നത്. 18, 15 വയസ് വീതം പ്രായമുള്ള രണ്ട് പെണ്മക്കളുടെ മാതാവാണ്. ആലപ്പുഴ കണ്ണങ്കര ഏറനാട്ടുകളത്തില്‍ കൊച്ചൗസേഫാണ് പിതാവ്. സീനിയര്‍ കെയറര്‍ വിസയില്‍ യുകെയില്‍ എത്തിയിട്ട് ഏകദേശം ഒരു വര്‍ഷം തികയുന്ന സമയത്താണ് മെറീന ആകസ്മികമായി മരണമടഞ്ഞത്. 

മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് ഉള്‍പെടെയുള്ള തുടര്‍ നടപടിക്രമങ്ങള്‍ക്കായി ബ്ലാക് പൂള്‍ മലയാളി കമ്യൂണിറ്റി ഭാരവാഹികള്‍ മെറീനയുടെ ബന്ധുക്കള്‍ക്ക് ഒപ്പമുണ്ട്. ആലപ്പുഴ കണ്ണങ്കര സെന്റ് ഫ്രാന്‍സിസ് സേവ്യര്‍സ് കത്തോലികാ പള്ളി ഇടവകാംഗമാണ്. സംസ്‌കാരം പിന്നീട് നാട്ടില്‍വെച്ച് നടത്തും. 

Obituary | പല്ല് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മലയാളി യുവതി മരിച്ചു; ദാരുണസംഭവം യുകെയില്‍ എത്തിയിട്ട് ഒരു വര്‍ഷം തികയവെ


Keywords:  News, World, World-News, Obituary, Obituary-News, Alappuzha Native, Collapsed, Died, UK, Treatment, UK: Alappuzha native collapsed and died while undergoing treatment.

 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia