Outlaws | സ്വവര്‍ഗാനുരാഗികളായോ ലൈംഗിക ന്യൂനപക്ഷമായോ ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന വിവാദ ബില്‍ പാസാക്കി ഉഗാണ്ട പാര്‍ലമെന്റ്; വ്യവസ്ഥചെയ്യുന്നത് നീണ്ടകാലത്തെ തടവുശിക്ഷ

 


കംപാല: (www.kvartha.com) സ്വവര്‍ഗാനുരാഗികളായോ ലൈംഗിക ന്യൂനപക്ഷമായോ ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന വിവാദ ബില്‍ പാസാക്കി ഉഗാണ്ട പാര്‍ലമെന്റ്. ഇത്തരക്കാര്‍ക്ക് നീണ്ടകാലത്തെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍ എന്ന് ബിബിസി, റോയിടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

സ്വവര്‍ഗാനുരാഗികളെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ വിവരം ലഭിച്ചാല്‍ അക്കാര്യം ഉടന്‍ തന്നെ അധികൃതരെ അറിയിക്കണം. ഉഗാണ്ടയില്‍ സ്വവര്‍ഗ ലൈംഗികത നേരത്തെതന്നെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടികള്‍ കടുപ്പിക്കുന്നതാണ് പുതിയ നിയമം. കുട്ടികളെ സ്വവര്‍ഗലൈംഗികതയ്ക്ക് പ്രേരിപ്പിക്കുകയോ അതിനുവേണ്ടി കടത്തിക്കൊണ്ടു പോകുകയോ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കാനും ബില്‍ വ്യവസ്ഥചെയ്യുന്നു.

ഈ മാസം ആദ്യം പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച ബില്‍ വന്‍ പിന്തുണയോടെ ചൊവ്വാഴ്ചയാണ് പാസായത്. പ്രിസിഡന്റ് മുസെവേനി ഒപ്പുവെക്കുന്നതോട ബില്‍ നിയമമാകും. എന്നാല്‍ പ്രസിഡന്റിന് ഒപ്പുവെക്കാതിരിക്കുകയും ചെയ്യാമെന്ന് ബിബിസി റിപോര്‍ടില്‍ പറയുന്നു. എം പിമാരില്‍ വളരെ കുറച്ചുപേര്‍ ബിലിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവിലെ നിര്‍ദേശത്തെക്കുറിച്ച് പ്രസിഡന്റ് ഇതുവരെ അഭിപ്രായമൊന്നും പ്രകടിപ്പിച്ചിട്ടില്ല, എന്നാല്‍ അദ്ദേഹം ദീര്‍ഘകാലമായി എല്‍ജിബിടിക്യു അവകാശങ്ങളെ എതിര്‍ക്കുകയും 2013-ല്‍ എല്‍ജിബിടിക്യു വിരുദ്ധ നിയമത്തില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു.

മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച് പറയുന്നതനുസരിച്ച്, ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍, ക്വീര്‍ (എല്‍ജിബിടിക്യു) എന്നിവരെ നിയമവിരുദ്ധമാക്കുന്ന ആദ്യ നിയമമാണ് ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്നത്.

എല്‍ജിബിടി വിഭാഗക്കാരുടെ അവകാശ സംരക്ഷണത്തിനോ, സംഘടനകള്‍ക്കോ, പരിപാടികള്‍ക്കോ പണം നല്‍കുന്നതും, അവരെ അനുകൂലിക്കുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതും അടക്കമുള്ളവയെല്ലാം കുറ്റകരമാണെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

പുതിയ നിയമത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്, യാഥാസ്ഥിതികവും മതപരവുമായ കിഴക്കന്‍ ആഫ്രികന്‍ രാഷ്ട്രത്തിലെ പരമ്പരാഗത മൂല്യങ്ങളെ ഭീഷണിപ്പെടുത്തുന്ന എല്‍ജിബിടിക്യു പ്രവര്‍ത്തനങ്ങളുടെ വിശാലമായ ശ്രേണിയെ ശിക്ഷിക്കേണ്ടത് ആവശ്യമാണെന്നാണ്.

സ്വവര്‍ഗ ലൈംഗികതയ്ക്ക് പുറമേ, സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നതും സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടാനുള്ള ഗൂഢാലോചനയും നിയമം നിരോധിക്കുന്നു. ഇത്തരം നടപടികളില്‍ ഏര്‍പ്പെടുന്നവരും വിചാരണ നേരിടുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടിവരും. ഉഗാണ്ട അടക്കമുള്ള 30 ആഫ്രികന്‍ രാജ്യങ്ങളില്‍ സ്വവര്‍ഗ ലൈംഗികതയും സ്വവര്‍ഗാനുരാഗവും നിരോധിച്ചിട്ടുണ്ട്.

Outlaws | സ്വവര്‍ഗാനുരാഗികളായോ ലൈംഗിക ന്യൂനപക്ഷമായോ ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന വിവാദ ബില്‍ പാസാക്കി ഉഗാണ്ട പാര്‍ലമെന്റ്; വ്യവസ്ഥചെയ്യുന്നത് നീണ്ടകാലത്തെ തടവുശിക്ഷ

തീവ്രമായ സ്വവര്‍ഗരതിക്ക് മരണവും സ്വവര്‍ഗ ലൈംഗികതയ്ക്ക് ജീവപര്യന്തവും ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ശിക്ഷകള്‍ ലഭിക്കും.

നേരത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ സ്വവര്‍ഗരതിയിലേക്ക് റിക്രൂട് ചെയ്യുന്നുവെന്ന് ആരോപിച്ച് മതനേതാക്കളും രാഷ്ട്രീയക്കാരും രംഗത്തെത്തിയതിനെ തുടര്‍ന്ന് ഉഗാണ്ട അധികാരികള്‍ എല്‍ജിബിടിക്യു വ്യക്തികള്‍ക്കെതിരെ നടപടിയെടുത്തിരുന്നു.

ഈ മാസം, 'പ്രകൃതിവിരുദ്ധ ലൈംഗികതയിലേക്ക് പെണ്‍കുട്ടികളെ വലിച്ചിഴക്കുന്നു' എന്നാരോപിച്ച് ഉഗാണ്ടയിലെ കിഴക്കന്‍ ജില്ലയായ ജിഞ്ചയില്‍ ഒരു സെകന്‍ഡറി സ്‌കൂള്‍ അധ്യാപകനെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. കടുത്ത കുറ്റം ചുമത്തിയ ഇദ്ദേഹം ഇപ്പോള്‍ വിചാരണ കാത്ത് ജയിലില്‍ കഴിയുകയാണ്.

Keywords: Uganda outlaws identifying as LGBTQ, imposes death penalty for same gender, Africa, News, Parliament, Jail, President, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia