Draw | ഭാഗ്യശാലികൾക്ക് നിരാശ! യുഎഇയിലെ മഹ്‌സൂസ്, എമിറേറ്റ്‌സ് ഡ്രോ നറുക്കെടുപ്പുകൾ താത്കാലികമായി നിർത്തിവെച്ചു; നേരത്തെ വിജയിച്ച ആളുകൾക്ക് പണം ലഭിക്കുമോ?
Jan 1, 2024, 12:02 IST
ദുബൈ: (KVARTHA) യുഎഇയിലെ ഏറ്റവും ജനപ്രിയമായ മഹ്‌സൂസ്, എമിറേറ്റ്‌സ് ഡ്രോ നറുക്കെടുപ്പുകൾ താത്കാലികമായി നിർത്തിവെച്ചു. 2024 ജനുവരി ഒന്ന് മുതലുള്ള ഈ ഇടവേള താൽക്കാലികമാണെന്ന് മഹ്‌സൂസും എമിറേറ്റ്‌സ് ഡ്രോയും വ്യക്തമാക്കി, എന്നാൽ ഗെയിമുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടില്ല.
എന്താണ് കാരണം?
സെപ്റ്റംബറിൽ രൂപവത്കരിച്ച ഫെഡറൽ ബോഡിയായ യുഎഇ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ (GCGRA) ഏറ്റവും പുതിയ നിർദേശങ്ങൾക്ക് അനുസൃതമായാണ് ഈ നീക്കം. മറ്റ് ഗെയിമിംഗ് കമ്പനികൾ എപ്പോൾ ഇത് പിന്തുടരുമെന്ന് വ്യക്തമല്ല. സാമൂഹിക ഉത്തരവാദിത്തമുള്ള ഗെയിമിംഗ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കർശനമായ മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാൻ അതോറിറ്റി നിർദേശം നൽകിയിരുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ലൈസൻസിംഗ്, സാമ്പത്തിക കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അന്തിമ തീരുമാനം ഉണ്ടായ ശേഷം നറുക്കെടുപ്പുകൾ വീണ്ടും തുടങ്ങുമെന്നാണ് റിപോർട്ടുകൾ.
താൽക്കാലിക ഇടവേള ഉടൻ തന്നെ കൂടുതൽ മെച്ചപ്പെട്ട ഗെയിമിംഗ് അനുഭവം നൽകുന്നതിന് സഹായിക്കുമെന്ന് എമിറേറ്റ്സ് ഡ്രോ പറഞ്ഞു. അധികൃതരിൽ നിന്ന് കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നറുക്കെടുപ്പുകളൊന്നും നടത്തില്ലെന്ന് മഹ്‌സൂസ് വെളിപ്പെടുത്തി. ഡിസംബർ 31 ന് ശേഷം യുഎഇയിൽ ടിക്കറ്റ് വിൽപ്പന എമിറേറ്റ്‌സ് ഡ്രോയും താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
നിലവിലുള്ള അക്കൗണ്ടുകൾ മരവിപ്പിക്കുമോ?
താൽക്കാലികമായി നിർത്തുന്ന സമയത്തും നിലവിലുള്ള അക്കൗണ്ടുകൾ സജീവമായി തുടരുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. 'ഞങ്ങൾ പ്രവർത്തനം പുനരാരംഭിക്കുന്നത് വരെയോ അല്ലെങ്കിൽ നിങ്ങൾ അത് പിൻവലിക്കാൻ തീരുമാനിക്കുന്നത് വരെയോ നിങ്ങളുടെ കൈവശമുള്ള ഏത് ബാലൻസും സുരക്ഷിതമായിരിക്കും', എമിറേറ്റ്‌സ് ഡ്രോ പറഞ്ഞു. പുതിയ അക്കൗണ്ടുകൾ സൃഷ്‌ടിക്കുക, ടിക്കറ്റുകൾ വാങ്ങുക അല്ലെങ്കിൽ ക്രെഡിറ്റുകൾ ചേർക്കുക തുടങ്ങിയ ചില ഫീച്ചറുകൾ താൽക്കാലികമായി നിർത്തിവെക്കും.
മുൻ നറുക്കെടുപ്പുകളിൽ സമ്മാനങ്ങൾ നേടിയ വിജയികൾക്ക്, ചെറുതോ വലുതോ ആയ എല്ലാ സമ്മാനങ്ങളും പിൻവലിക്കുകയും പൂർണമായും നൽകുകയും ചെയ്യാം. നറുക്കെടുപ്പുകൾ ഉടൻ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മഹ്‌സൂസ് വ്യക്തമാക്കിയിട്ടുണ്ട്.
Keywords: News, World, Gulf, Emirates Draw, Dubai, UAE News, Mahzooz, Draw, Report, UAE's Mahzooz, Emirates Draw stop operations: Will past winners still get their money?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.