Fuel Price | പുതുവർഷ സമ്മാനവുമായി യുഎഇ! പെട്രോൾ, ഡീസൽ വില കുറച്ചു
Dec 31, 2023, 17:15 IST
ദുബൈ: (KVARTHA) പ്രവാസികൾക്ക് പുതുവർഷ സമ്മാനം. 2024 ജനുവരി മാസത്തിൽ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ഇന്ധന വില നിര്‍ണയ സമിതി തീരുമാനിച്ചു. ജനുവരി ഒന്ന് മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.82 ദിർഹവും സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.71 ദിർഹവും ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.64 ദിർഹവുമായിരിക്കും നിരക്ക്. ഡീസൽ വില ലിറ്ററിന് മൂന്ന് ദിർഹമായും തീരുമാനിച്ചു.
ഡിസംബറിൽ സൂപ്പർ 98 - 2.96 ദിർഹം, സ്‌പെഷ്യൽ 95 - 2.85 ദിർഹം, ഇ-പ്ലസ് 91 - 2.77 ദിർഹം, ഡീസൽ - 3.19 ദിർഹം എന്നിങ്ങനെയായിരുന്നു വില. പെട്രോൾ വില 13 മുതൽ 14 ഫിൽസും ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് ഇപ്പോൾ കുറച്ചത്. യുഎഇയുടെ ഇന്ധന വില നിര്‍ണയ സമിതി എല്ലാ മാസവും യോഗം ചേർന്നാണ് പെട്രോൾ, ഡീസൽ നിരക്കുകൾ നിർണയിക്കുന്നത്. പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ ബാധകമാണ്.
തുടർച്ചയായ ആക്രമണങ്ങളും സംഘർഷങ്ങളും ഉണ്ടായിരുന്നിട്ടും ചില പ്രധാന വാണിജ്യ കപ്പലുകൾ ചെങ്കടൽ വഴി കടന്നുപോകുന്നത് പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ ആഗോള എണ്ണവിലയിൽ കാര്യമായ മാറ്റമുണ്ടായില്ല.

ഒപെക് രാജ്യങ്ങൾ അടുത്ത വർഷത്തേക്ക് വെട്ടിക്കുറച്ചാലും 2024 ൽ ആഗോള എണ്ണ വിപണിയിൽ നേരിയ മിച്ചം പ്രതീക്ഷിക്കുന്നതായി ഇന്റർനാഷണൽ എനർജി ഏജൻസി പറഞ്ഞു. ഈ വർഷത്തെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.11 ഡോളർ കുറഞ്ഞ് 77.04 ഡോളറിലും വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 0.12 ഡോളർ കുറഞ്ഞ് 71.65 ഡോളറിലും എത്തി.

Keywords: UAE: Petrol, diesel prices for January 2024 announced, Dubai, News, Petrol, Diesel, UAE, New Year, Gift, Celebration, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.