Expat Died | മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി

 


ADVERTISEMENT



അബൂദബി: (www.kvartha.com) മലയാളി യുവാവ് അബൂദബിയില്‍ നിര്യാതനായി. തൃശൂര്‍ പാവറട്ടി വന്മേനാട് ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന വൈശ്യം വീട്ടില്‍ സൈഫുദ്ദീന്‍ (39) ആണ് മരിച്ചത്. കഴിഞ്ഞ 16 വര്‍ഷമായി ലുലു ഗ്രൂപിന്റെ സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു സൈഫുദ്ദീന്‍. 
Aster_MIMS

ഏതാനും ആഴ്ചകളായി അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Expat Died | മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി


വന്മേനാട് വൈശ്യം വീട്ടില്‍ മണക്കോത്ത് അബൂബകറാണ് പിതാവ്. മാതാവ് - സുബൈദ. ഭാര്യ - ശഹീന. മകന്‍ - സയാന്‍. സഹോദരങ്ങള്‍ - അലി, ഫാറൂഖ്, ബല്‍ഖീസ്.
 
Keywords:  News, World, international, Abu Dhabi, Death, Obituary, Treatment, Dead Body,  UAE: Malayali expat who was under treatment in hospital died
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia