Big Ticket Winner | ബിഗ് ടികറ്റ് നറുക്കെടുപ്പില്‍ 2 കോടി രൂപയുടെ സമ്മാനം നേടി പ്രവാസി ഹോടെല്‍ ജീവനക്കാരന്‍
Nov 16, 2022, 12:15 IST
അബൂദബി: (www.kvartha.com) ബിഗ് ടികറ്റിന്റെ നവംബര്‍ മാസത്തിലെ ആദ്യ പ്രതിവാര ഇ നറുക്കെടുപ്പില്‍ വിജയിയായി പ്രവാസി യുവാവ്. ഇന്‍ഡ്യക്കാരനായ മഗേഷ് അത്തം ആണ് ഈ മാസത്തെ ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പില്‍ വിജയിച്ചത്. ബിഗ് ടികറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫര്‍ പ്രയോജനപ്പെടുത്തി ടികറ്റ് വാങ്ങിയ അദ്ദേഹത്തിന് ലഭിച്ച സൗജന്യ ടികറ്റാണ് സമ്മാനാര്‍ഹമായത്.
കഴിഞ്ഞ ആറ് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന മഗേഷ്, ഫുജൈറയിലെ ഒരു ഹോടെലില്‍ ജീവനക്കാരനാണ്. ഫുജൈറയിലാണ് നിലവില്‍ അദ്ദേഹം താമസിക്കുന്നതും. ഒരു സുഹൃത്തില്‍ നിന്നാണ് മഗേഷ് ബിഗ് ടികറ്റിനെ കുറിച്ച് അറിയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി 10 സുഹൃത്തുക്കളുമായി ചേര്‍ന്ന് അദ്ദേഹം ബിഗ് ടികറ്റില്‍ പങ്കെടുത്ത് വരികയാണ്. ഒടുവില്‍ നവംബര്‍ 10ന് മേഗഷിനെ തേടി സമ്മാനവിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ വിളി എത്തുകയായിരുന്നു.
സമ്മാനാര്‍ഹനായതില്‍ അതിയായ സന്തോഷമുണ്ടെന്നും തുടര്‍ന്നും ബിഗ് ടികറ്റില്‍ പങ്കെടുക്കുമെന്നും മഗേഷ് പറഞ്ഞു. ബിഗ് ടികറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫര്‍ പ്രയോജനപ്പെടുത്തി അതിലൂടെ വിജയിക്കാനുള്ള സാധ്യത ഇരട്ടിപ്പിക്കാന്‍ അദ്ദേഹം മറ്റ് ബിഗ് ടികറ്റ് ഉപഭോക്താക്കളെ കൂടി പ്രോത്സാഹിപ്പിക്കുകയാണ്.
നവംബര്‍ മാസത്തില്‍ ബിഗ് ടികറ്റ് വാങ്ങുന്നവരുടെ ടികറ്റുകള്‍ ഒരു മില്യന്‍ ദിര്‍ഹം ക്യാഷ് പ്രൈസ് നല്‍കുന്ന പ്രതിവാര ഇലക്‌ട്രോനിക് നറുക്കെടുപ്പിലേക്ക് ഓടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. പ്രൊമോഷന്‍ കാലയളവില്‍ ടികറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ മൂന്നിന് നടക്കുന്ന പ്രതിവാര നറുക്കെടുപ്പില്‍ 30 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.
ഓണ്‍ലൈന്‍ വഴിയോ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലുള്ള ബിഗ് ടികറ്റ് കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ഉപഭോക്താക്കള്‍ക്ക് നവംബര്‍ 30 വരെ ടികറ്റ് വാങ്ങാവുന്നതാണ്. ബിഗ് ടികറ്റുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വെബ്സൈറ്റും സന്ദര്‍ശിക്കാവുന്നതാണ്.
Keywords: News,World,international,Abu Dhabi,Top-Headlines,Business,Finance,Indian, UAE: Indian waiter in Fujairah wins Dh1 million in Big Ticket draw
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.