SWISS-TOWER 24/07/2023

Health | ശ്രദ്ധിക്കുക: യുഎഇയിൽ പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ വലിയൊരു അപകടത്തെ പറ്റി മുന്നറിയിപ്പ് നല്‍കി ആരോഗ്യ-സാമൂഹിക സംരക്ഷണ മന്ത്രാലയം

 
Packed Food
Packed Food


ADVERTISEMENT

* പൊതുജന അവബോധം വളര്‍ത്തുന്നതിനായി ഏഴ് ദിവസത്തെ കാമ്പയിന്‍ ആരംഭിച്ചു

 

ദുബൈ: (KVARTHA) പാക്ക് ചെയ്ത ഭക്ഷ്യ ഉല്‍പന്നങ്ങളിൽ  അന്തർലീനമായിക്കിടക്കുന്ന ഉപ്പ് ആരോഗ്യപരമായ ഗുരുതര അപകടസാധ്യതകള്‍ ഉണ്ടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അമിതമായ ഉപ്പ് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, രക്തചംക്രമണ പ്രശ്‌നങ്ങള്‍, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ-സാമൂഹിക സംരക്ഷണ മന്ത്രാലയം അധികൃതർ (MOHAP) പറഞ്ഞു. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണത്തില്‍ ഉപ്പ് കുറയ്‌ക്കേണ്ടതിന്റെ പ്രാധാന്യം അധികൃതര്‍ എടുത്തുകാണിച്ചു.

Aster mims 04/11/2022

മറഞ്ഞിരിക്കുന്ന ഉപ്പിന്റെ അപകടങ്ങള്‍ തടയുന്നതിനായി, അമിതമായ ഉപ്പ് ഉപഭോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ചും പൊതുജന അവബോധം വളര്‍ത്തുന്നതിനായി മന്ത്രാലയം ഏഴ് ദിവസത്തെ കാമ്പയിന്‍ ആരംഭിച്ചു. ഉപ്പിന് ആരോഗ്യകരമായ ബദലുകള്‍ ഉപയോഗിച്ച് അവരുടെ ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അറിവ് പകരുക, ഉപ്പിന്റെ ആരോഗ്യപരമായ ദോഷങ്ങളെക്കുറിച്ച് അറിയിക്കുക, ലേബലുകള്‍ നോക്കി മനസ്സിലാക്കി ആരോഗ്യകരമായ ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് അവരെ സഹായിക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

Health

ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിന് മുമ്പ് ഭക്ഷണ ലേബലുകള്‍ വായിക്കേണ്ടതിന്റെ പ്രാധാന്യവും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ കാമ്പയ്നില്‍ അവതരിപ്പിച്ചു. മന്ത്രാലയം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് യൂണിയന്‍ കോപ്പ്, ചോയ്ത്രാം, ലിവ ഗേറ്റ്, അജ്മാന്‍ മാര്‍ക്കറ്റ്സ് കോപ്പറേഷന്‍ തുടങ്ങിയ പങ്കാളികളുമായി സഹകരിച്ച് ഉയര്‍ന്ന ഉപ്പ് ഉപഭോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്തു.

അവബോധ വീഡിയോകളിലൂടെ ഉപ്പ് കുറഞ്ഞ പാചകക്കുറിപ്പുകള്‍ തയ്യാറാക്കാന്‍ പരിശീലിപ്പിച്ചു. ഈ വീഡിയോകളില്‍ ഉപ്പിന് പകരമുള്ളവയുടെ ഉപയോഗം കാണിക്കുകയും ആരോഗ്യകരമായ വിഭവങ്ങള്‍ തയ്യാറാക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, കുറ്റമറ്റതായ ആരോഗ്യ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് സോഷ്യല്‍ മീഡിയ ക്വിസുകളും സംഘടിപ്പിച്ചു.

Reported by Qasim Moh'd Udumbunthala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia