Accidental Death | അജ്മാനില്‍ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് 2 മരണം, 3 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അജ്മാന്‍: (www.kvartha.com) അജ്മാനില്‍ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അജ്മാനിലെ അല്‍ ജുര്‍ഫ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഒരു ഇന്ധന വ്യാപാര കംപനിയുടെ ഫാക്ടറിയില്‍ പെട്രോളിയം ഡെറിവേറ്റീവ്‌സ് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം. ഞായറാഴ്ച രാവിലെ 11 മണിക്കാണ് സംഭവം.

ഫാക്ടറിയില്‍ വെല്‍ഡിങ് ജോലിക്കിടെയാണ് സ്‌ഫോടനം നടന്നത്. ജീവനക്കാര്‍ ജോലി ചെയ്യുന്നതിനിടെ ഒരു ടാങ്കില്‍ തീപ്പിടിക്കുകയും ഇത് പൊട്ടിത്തെറിയില്‍ കലാശിക്കുകയുമായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജെനറല്‍ ശെയ്ഖ് സുല്‍ത്വാന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.

Accidental Death | അജ്മാനില്‍ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് 2 മരണം, 3 പേര്‍ക്ക് പരുക്ക്

ഡീസല്‍ ടാങ്കില്‍ സ്ഫോടനമുണ്ടായതായി രാവിലെ 11 മണിയോടെയാണ് പൊലീസ് ഓപറേഷന്‍സ് റൂമിന് വിവരം ലഭിച്ചതെന്നും അല്‍ നുഐമി വ്യക്തമാക്കി. പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍, രണ്ട് തൊഴിലാളികള്‍ ടാങ്കിന് മുകളില്‍ വെല്‍ഡിംഗ് ജോലികള്‍ നടത്തിയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി, ഇത് ടാങ്കിലേക്ക് തീപ്പൊരി പറന്നതിന്റെ ഫലമായി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ടാങ്ക് കവറിന്റെ ശകലങ്ങള്‍ പറന്നതിനെ തുടര്‍ന്ന് ഏഷ്യന്‍ പൗരത്വമുള്ള രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഏഷ്യന്‍ പൗരന്‍മാരായ മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും അല്‍ നുഐമി അറിയിച്ചു.

തുടര്‍ന്ന് ദേശീയ ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ്, ട്രാഫിക് പട്രോളിംഗ് എന്നിവയെ വിളിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Keywords:  UAE: 2 Died, 3 injured in fuel tank explosion in Ajman, UAE, News, Accidental Death, Injury, Hospital, Treatment, Police, Protection, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia