Child Dead | 20 മീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണ് 2 വയസുകാരന് ദാരുണാന്ത്യം

 


മൊറോകോ: (www.kvartha.com) ഇരുപത് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. മൊറോകോയില്‍ വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. വിവരമറിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Child Dead | 20 മീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണ് 2 വയസുകാരന് ദാരുണാന്ത്യം

സമാന രീതിയില്‍ ഈ വര്‍ഷം ആദ്യം 32 മീറ്റര്‍ ആഴമുള്ള ഉപേക്ഷിക്കപ്പെട്ട കുഴിയില്‍ വീണ് അഞ്ചു വയസ്സുകാരനും മരിച്ചിരുന്നു. നാല് ദിവസങ്ങളുടെ പരിശ്രമത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തക സംഘത്തിന് കുട്ടിയെ കുഴിയില്‍ നിന്നും പുറത്തെടുക്കാനായത്. നൂറു മീറ്ററോളം പാറ തുരന്നാണ് കുട്ടിയുടെ അരികിലെത്തിയത്. കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

Keywords: Two-year-old boy dies in Morocco after falling into deep water well, Morocco, News, Dead, Dead Body, Well, Child, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia