തര്‍ക്കത്തിലിരുന്ന ദക്ഷിണ ചൈന കടലിനുമീതെ രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചൈന: (www.kvartha.com 07.07.2017) ചൈനയെ വെല്ലുവിളിച്ച് തര്‍ക്ക ബാധിത പ്രദേശമായ ദക്ഷിണ ചൈനാ കടലിന് മീതെ പറന്ന് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍. രണ്ട് ബിബി1 ലാന്‍സര്‍ സ്ട്രാറ്റജിക് ബോംബേര്‍സാണ് തര്‍ക്ക പ്രദേശമായ തെക്കന്‍ ചൈന കടലിന് മുകളിലൂടെ പറന്നതെന്ന് അമേരിക്കന്‍ വ്യോമസേന സ്ഥിരീകരിച്ചു. ചൈനയെ കൂടാതെ വിയറ്റ്‌നാം, തായ്‌വാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണൈ എന്നീ രാജ്യങ്ങളും ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ ഗതാഗത മേഖലയായ ദക്ഷിണ ചൈന കടലിന്റെമേല്‍ അവകാശവാദമുന്നയിക്കുന്നുണ്ട്.

തര്‍ക്കത്തിലിരുന്ന ദക്ഷിണ ചൈന കടലിനുമീതെ രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു

മേഖല തങ്ങളുടെ അധീനതയിലാണെന്ന് അവകാശപ്പെടുന്ന ചൈന കടലിന് മീതെ യുദ്ധവിമാനങ്ങള്‍ പറത്തുന്നതിന് നിരോധനം ഏര്‍പെടുത്തിയിരുന്നു. എന്നാല്‍ ചൈനയുടെ നടപടിയെ വിമര്‍ശിച്ച അമേരിക്ക കടലില്‍ ചൈന സൈനിക കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനെതിരെ ആശങ്കയും പ്രകടിപ്പിച്ചിരുന്നു. ജര്‍മനിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയോടനുബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അമേരിക്കന്‍ നീക്കം.

കഴിഞ്ഞ മാസം ഗുവാമില്‍ നിന്ന് രണ്ട് അമേരിക്കന്‍ യുദ്ധ വിമാനങള്‍ തെക്കന്‍ ചൈന കടലിന് മീതെ പറന്നിരുന്നു. മേഖലയില്‍ ചൈന നിര്‍മിക്കുന്ന കൃത്രിമ ദ്വീപിന് സമീപം അമേരിക്കന്‍ യുദ്ധക്കപ്പല്‍ എത്തിയതും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചൈനയുടെ കിഴക്കന്‍, തെക്കന്‍ ചൈന കടലില്‍ നാവിഗേഷനോ ബഹിരാകാശ യാത്രയോ നടത്തുന്നതിന് ബീജിംഗിന് യാതൊരു പ്രശ്‌നവുമില്ലെ, എന്നാല്‍ പരമാധികാരത്തെ വെല്ലുവിളിക്കാന്‍ ഉദ്ദേശിച്ച അമേരിക്കയുടെ നീക്കത്തെ തീര്‍ത്തും എതിര്‍ക്കുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെംഗ് ഷുവാങ് വെള്ളിയാഴ്ച പറഞ്ഞു.


Summary: The US Air Force said in a statement on Friday that the Thursday flyover by two B-B1 Lancer strategic bombers had been meant to assert the US’s right to pass through what the US regards as international territory. China claims almost the entire South China Sea, where Vietnam, Taiwan, the Philippines, Malaysia, and Brunei also have competing claims.

Keywords: China, South China Sea, America, Air Plane, Clash, Sea, Germany, News, World, Country
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia