SWISS-TOWER 24/07/2023

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്തുനിന്നും വോട്ടുകള്‍ ; ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിലൂടെ സമ്മതിദാനം നിര്‍വഹിച്ചത് ശാസ്ത്രജ്ഞര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com 08.11.2016) അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്തുനിന്നും വോട്ടുകള്‍ രേഖപ്പെടുത്തി. ലോകമാകെ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കുന്നതിനിടെയാണ് രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ അമേരിക്കക്കാരായ രണ്ടു ശാസ്ത്രജ്ഞര്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നും വോട്ട് ചെയ്തത്. ഇവരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ബഹിരാകാശ കേന്ദ്രത്തില്‍ തങ്ങുന്നത്. ഒരാള്‍ കഴിഞ്ഞയാഴ്ച ഭൂമിയിലേക്കു മടങ്ങിയിരുന്നു.

ഷേന്‍ കിംബ്രോഫ് എന്ന ബഹിരാകാശ യാത്രികയാണ് രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍നിന്നും ഇലക്ട്രോണിക് ആബ്‌സന്റീ ബാലറ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച കേന്ദ്രത്തില്‍നിന്നു മടങ്ങിയ കേറ്റ് റൂബിന്‍സും വോട്ട് രേഖപ്പെടുത്തിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് ബഹിരാകാശ കേന്ദ്രത്തില്‍നിന്നു വോട്ട് രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

ബഹിരാകാശത്താണെങ്കിലും അമേരിക്കയില്‍ ഏതു സംസ്ഥാനത്താണു വോട്ട് രേഖപ്പെടുത്തേണ്ടതെന്നു വ്യക്തമാക്കി അതനുസരിച്ചുള്ള തയാറെടുപ്പുകളാണു നടത്തിയത്. ആറുമാസം മുമ്പു തന്നെ ഇരുവര്‍ക്കും വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫോമും ആബ്‌സെന്റീ ബാലറ്റ് റിക്വസ്റ്റും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലിരുന്നു വോട്ട് ചെയ്തത്. 1997ലും രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍നിന്നും വോട്ട് ചെയ്തിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്തുനിന്നും വോട്ടുകള്‍ ; ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിലൂടെ സമ്മതിദാനം നിര്‍വഹിച്ചത് ശാസ്ത്രജ്ഞര്‍

Also Read:
ജില്ലാബാങ്കിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ഭീഷണി; കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് അന്വേഷണം തുടങ്ങി

Keywords:   Two US astronauts cast vote from space, Request, New York, America, Election, Researchers, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia