Drowned | വടക്കന്‍ അയര്‍ലന്‍ഡില്‍ കൂട്ടുകാര്‍ക്കൊപ്പം തടാകത്തിലിറങ്ങിയ മലയാളികളായ 2 കൗമാരക്കാര്‍ മുങ്ങിമരിച്ചു

 


ബെല്‍ഫാസ്റ്റ്: (www.kvartha.com) വടക്കന്‍ അയര്‍ലന്‍ഡില്‍ കൂട്ടുകാര്‍ക്കൊപ്പം തടാകത്തിലിറങ്ങിയ മലയാളികളായ രണ്ട് കൗമാരക്കാര്‍ മുങ്ങിമരിച്ചു. ലന്‍ഡന്‍ ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തിലാണ് ജോസഫ് സെബാസ്റ്റ്യന്‍ (16), റുവാന്‍ (16) എന്നിവര്‍ മുങ്ങിമരിച്ചത്. സെന്റ് കൊളംബസ് കോളജ് വിദ്യാര്‍ഥികളാണ് ഇരുവരും.

എരുമേലി കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു- വിജി ദമ്പതികളുടെ മകനാണ് ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍. കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്ത് മുപ്രാപ്പള്ളിയില്‍ ജോഷിയുടെ മകനാണ് റുവാന്‍.

കൂട്ടുകാരോടൊപ്പം തടാകത്തിലിറങ്ങിയ ഇരുവരും മുങ്ങിപ്പോകുകയായിരുന്നുവെന്നാണ് റിപോര്‍ട്. പ്രാദേശിക സമയം വൈകിട്ട് ആറരമണിയോടുകൂടിയായിരുന്നു അപകടം. ഒരാള്‍ സംഭവസ്ഥലത്തും മറ്റെയാള്‍ ആശുപത്രിയിലെത്തിച്ചതിനുശേഷവുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമത്തെ കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
 
Drowned | വടക്കന്‍ അയര്‍ലന്‍ഡില്‍ കൂട്ടുകാര്‍ക്കൊപ്പം തടാകത്തിലിറങ്ങിയ മലയാളികളായ 2 കൗമാരക്കാര്‍ മുങ്ങിമരിച്ചു

എമര്‍ജന്‍സി വിഭാഗത്തിന് വിവരം ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഒരു കുട്ടിയെ വെള്ളത്തില്‍ നിന്ന് കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്ന് ഡെറി സിറ്റി ഇന്‍സ്‌പെക്ടര്‍ ബോര്‍ഗന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 20 വര്‍ഷമായി കുട്ടികളുടെ കുടുംബം ഇവിടെയാണ്. കുട്ടികളുടെ അമ്മമാര്‍ ഇവിടെ നഴ്‌സായി ജോലി ചെയ്യുകയാണ്. 

Keywords: Two Malayali students drown in lake in Northern Ireland, News, Drowned, Malayalees, Students, Hospital, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia