SWISS-TOWER 24/07/2023

പുതിയ പോപ്പ് കറുത്ത വംശജന്‍

 


ADVERTISEMENT

വത്തിക്കാന്‍: ലോക കത്തോലിക്കാ സഭാ ചരിത്രത്തില്‍ ആദ്യമായി കറുത്ത വര്‍ഗക്കാരനായ പോപ്പ് തിരഞ്ഞെടുക്കപ്പെടുമോ?. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ  ഈ മാസം അവസാനം സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതോടെയാണ് പുതിയ പോപ്പിനെക്കുറിച്ചുളള  ചര്‍ച്ചകള്‍ ലോകത്തെ കത്തോലിക്കാ കേന്ദ്രങ്ങളില്‍ സജീവമായത്.

ആഫ്രിക്കയില്‍ നിന്നോ ലാറ്റിനമേരിക്കയില്‍ നിന്നോ ആയിരിക്കും ഇത്തവണ പോപ്പിനെ തെരഞ്ഞെടുക്കുക എന്നാണ് റിപ്പോര്‍ട്ട്. കത്തോലിക്കാസഭയുടെ 700 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഒരു പോപ് സ്ഥാനമൊഴിയുന്നത്. ഇതോടെയാണ് പുതിയ പോപ്പിനെ കണ്ടെത്താന്‍ കത്തോലിക്കാ സഭ നിര്‍ബന്ധിതമായത്. ഈസ്റ്ററിന് മുന്‍പെ പുതിയ പോപ്പിനെ തെരഞ്ഞെടുക്കുമെന്നാണ് വത്തിക്കാന്‍ വ്യക്തമാക്കുന്നത്.

സിസ്റ്റിന്‍ ചാപെലില്‍ നടക്കുന്ന 117 അംഗ കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് അടുത്ത സഭാനേതാവിനെ തെരഞ്ഞെടുക്കുക. യൂറോപ്യന്‍ കര്‍ദിനാള്‍മാര്‍ക്കാണ് ഇന്നും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതെങ്കിലും ആഫ്രിക്കയില്‍ നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ശക്തമായ ശുപാര്‍ശകള്‍ വരുന്നുണ്ട്. യൂറോപ്പില്‍ നിന്നും മിലന്‍, അഞ്ചെലോ സ്‌കോല, ക്രിസ്റ്റഫ് ഷോന്‍ബ്രോണ്‍ ആര്‍ച്ച്ബിഷപ്പുമാരും,ഘാന കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണ്‍, നൈജീരിയന്‍ കര്‍ദിനാള്‍ ഫ്രാന്‍സിസ് അരിഞ്ചെ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. സ്ഥാനമൊഴിയുന്ന പോപ് ബെനഡിക്ട് പതിനാറാമന്‍ പുതിയ പോപിന്റെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ പോപ്പ് കറുത്ത വംശജന്‍
ആഞ്ചെലോ സൊഡാനോക്കാണ് അടുത്ത കോണ്‍ക്ലേവിന്റെ ചുമതല. 69 രാഷ്ട്രങ്ങളില്‍ നിന്നുള്ള 203പേരാണ് കര്‍ദിനാള്‍ കോളേജിലുള്‍പ്പെടുന്നത്. അടുത്ത കോണ്‍ക്ലേവില്‍ 80 വയസ്സില്‍ താഴെ പ്രായമുള്ള 117 പേര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവുക. പോപിന്റെ രാജിക്കും പുതിയ പോപിന്റെ സ്ഥാനാരോഹണത്തിനുമിടയില്‍ ഈ കര്‍ദിനാള്‍ കോളേജാണ് കത്തോലിക്കാ സഭ ഭരിക്കുക. ആധുനിക കാലത്ത് കത്തോലിക്കാ സഭാ ആദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്.

Key Words:  Pope Benedict XVI ,  Roman Catholic Church, African pope,  African cardinals , Pope Benedict,  Vatican watchers, Cardinal Peter Turkson,  Ghana, Pope John Paul II , Vatican’s Council for Justice and Peace, Gospel, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia