Twitter | ഇലോണ്‍ മസ്ക് ഉത്തരവിട്ടു; ട്വിറ്ററില്‍ ആത്മഹത്യ തടയല്‍ ഫീച്ചര്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്
Dec 24, 2022, 15:45 IST
ADVERTISEMENT
വാഷിംഗ്ടണ്‍: (www.kvartha.com) ട്വിറ്ററില്‍ നിന്ന് ആത്മഹത്യ തടയല്‍ ഫീച്ചര്‍ നീക്കം ചെയ്യാന്‍ ഇലോണ്‍ മസ്ക് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള കുറഞ്ഞത് 30 രാജ്യങ്ങളില്‍ ആത്മഹത്യ-പ്രതിരോധം, ഹോട്ട്ലൈനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കാണിക്കുന്ന ഫീച്ചര്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ലഭ്യമല്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ആത്മഹത്യ തടയാന്‍ ഫലപ്രദമായിരുന്ന ഈ ഫീച്ചര്‍ നീക്കം ചെയ്തതോടെ ട്വിറ്റര്‍ ഉപയോക്താക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രതിരോധ ഫീച്ചര്‍ ഒഴിവാക്കാന്‍ മസ്ക് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഒരു പ്രത്യേക ട്വീറ്റോ ഉള്ളടക്കമോ കണ്ടതിന് ശേഷം ഒരു ഉപയോക്താവ് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഉപയോക്താവിന്റെ ആത്മഹത്യാ ഉദ്ദേശ്യം മാറ്റാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍.
മാനസികാരോഗ്യം, എച്ച്ഐവി, വാക്സിന്, ശിശുപീഡനം, കോവിഡ് 19, ലിംഗാധിഷ്ഠിത അക്രമം, പ്രകൃതി ദുരന്തം, അഭിപ്രായ സ്വാതന്ത്ര്യം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, ലോകമെമ്പാടുമുള്ള അത്തരം നിരവധി ഗ്രൂപ്പുകളെ ഈ ഫീച്ചര്‍ പിന്തുണച്ചിരുന്നു.

Keywords: Latest-News, World, Top-Headlines, America, Washington, Social-Media, Twitter, Suicide, Business Man, Report, Twitter's suicide prevention feature removed after Elon Musk's order: Report.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.