Twitter | ട്വിറ്ററില്‍ നിന്ന് 3,700 പേരെ പിരിച്ചുവിടാനുള്ള നീക്കം: ജീവനക്കാര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു; എലോണ്‍ മസ്‌കിന് നിയമപരമായ വെല്ലുവിളികള്‍
Nov 4, 2022, 15:25 IST
സാന്‍ ഫ്രാന്‍സിസ്‌കോ: (www.kvartha.com) ട്വിറ്ററിലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ എലോണ്‍ മസ്‌കിന് നിയമപരമായ വെല്ലുവിളികള്‍. 3,700 ഓളം പേരെ പിരിച്ചുവിടാനുള്ള മസ്‌കിന്റെ നീക്കത്തിനെതിരെ ജീവനക്കാര്‍ കേസ് ഫയല്‍ ചെയ്തു. പിരിച്ചുവിടുന്നതിനെ പറ്റി മതിയായ അറിയിപ്പ് നല്‍കാതെ കംപനി ഫെഡറല്‍, കാലിഫോര്‍ണിയ നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് ജീവനക്കാര്‍ ആരോപിച്ചു.
സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ വ്യാഴാഴ്ചയാണ് കേസ് ഫയല്‍ ചെയ്തത്. ഇമെയില്‍ അയച്ച് പിരിച്ചുവിടലിനെക്കുറിച്ച് ട്വിറ്റര്‍, ജീവനക്കാരെ അറിയിച്ചുവെന്നാണ് വിവരം. എന്നാല്‍ ഇതിനോട് ട്വിറ്റര്‍ പ്രതികരിച്ചിട്ടില്ല. ഫെഡറല്‍ എംപ്ലോയീ അഡ്ജസ്റ്റ്‌മെന്റ് ആന്‍ഡ് റീട്രെയിനിംഗ് നോടിഫികേഷന്‍ ആക്ട് പ്രകാരം കുറഞ്ഞത് 60 ദിവസത്തിന് മുമ്പ് അറിയിപ്പ് നല്‍കാതെ വലിയ കംപനികള്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നത് വിലക്കുന്നു.
എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതു മുതല്‍, ജീവനക്കാരെ പിരിച്ചുവിടുന്നതിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. കംപനിയുടെ 7,500 ജീവനക്കാരില്‍ പകുതിയോളം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിവരം. പിരിച്ചുവിടലിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് കംപനി ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്.
ഓഫീസിലേക്ക് വരുന്ന ജീവനക്കാരോട് വീട്ടിലേക്ക് മടങ്ങാനും അവരുടെ ഇമെയിലില്‍ സന്ദേശം എത്തുന്നത് വരെ കാത്തിരിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരനെ പിരിച്ചുവിട്ടാലും ഇല്ലെങ്കിലും ട്വിറ്റര്‍ അവര്‍ക്ക് ഇമെയില്‍ വഴി അറിയിക്കും. നേരത്തെ, ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍ ഉള്‍പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ എലോണ്‍ മസ്‌ക് പുറത്താക്കിയിരുന്നു.

Keywords: Latest-News, World, Top-Headlines, Business, Twitter, Social-Media, America, Court, Job, Allegation, Elon Musk, Twitter sued for mass layoffs by Elon Musk without enough notice.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.