Twitter lays off | ഇന്‍ഡ്യയിലെ ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റര്‍; വിശദാംശങ്ങള്‍ അറിയാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ വെള്ളിയാഴ്ച ഇന്‍ഡ്യയിലെ മാര്‍കറ്റിംഗ് ആന്‍ഡ് കമ്യൂണികേഷന്‍സ് വകുപ്പില്‍ നിന്നുള്ള നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതായി റിപോര്‍ട്. ഈ വിഭാഗത്തിലെ എല്ലാവരെയും പിരിച്ചുവിട്ടതായും ചില മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ട്വിറ്റര്‍ ഇന്‍ഡ്യ ഇതുവരെ പിരിച്ചുവിടല്‍ സ്ഥിരീകരിക്കുകയോ ഇക്കാര്യത്തില്‍ പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടില്ല.
            
Twitter lays off | ഇന്‍ഡ്യയിലെ ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റര്‍; വിശദാംശങ്ങള്‍ അറിയാം

കൂടാതെ, പിരിച്ചുവിടുന്നതിനെ കുറിച്ച് തങ്ങളുടെ ജീവനക്കാരെ രാവിലെ ഒമ്പത് മണിക്കോ ഇന്‍ഡ്യന്‍ സമയം രാത്രി 6:30 നോ അറിയിക്കുമെന്ന് റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതു മുതല്‍, ജീവനക്കാരെ പിരിച്ചുവിടുന്നതിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. കംപനിയുടെ 7,500 ജീവനക്കാരില്‍ പകുതിയോളം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിവരം. പിരിച്ചുവിടലിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് കംപനി ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം, ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം, സിഇഒ പരാഗ് അഗര്‍വാള്‍, കംപനിയുടെ നിയമ മേധാവി വിജയ് ഗദ്ദെ തുടങ്ങിയ മുതിര്‍ന്ന എക്‌സിക്യൂടീവുകള്‍ ഉള്‍പെടെ നിരവധി ജീവനക്കാരെ മസ്‌ക് പുറത്താക്കിയിരുന്നു. അതേസമയം, പിരിച്ചുവിടലുകളില്‍ ജീവനക്കാര്‍ നിരാശ പ്രകടിപ്പിച്ചതിനാല്‍ #OneTeam ട്വിറ്ററില്‍ ട്രെന്‍ഡായി.

Keywords:  Latest-News, National, Top-Headlines, World, Twitter, Social-Media, Social Network, Business, Job, India, Report, Twitter lays off employees in India; read details here.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia