Twitter Blue | 'ട്വിറ്റര്‍ ബ്ലൂ' സേവനം വീണ്ടും; തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും; ആപ്പിള്‍ ഉപയോക്താക്കള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും!

 


ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com) ട്വിറ്റര്‍ ബ്ലൂ (Twitter Blue) സേവനം തിങ്കളാഴ്ച (ഡിസംബര്‍ 12) മുതല്‍ പുനരാരംഭിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് പ്രതിമാസം എട്ട് ഡോളര്‍ നിരക്കില്‍ സേവനം ഉപപയോഗിക്കാനാവും. അതേസമയം, ഐഒഎസ് ഉപയോക്താക്കള്‍ 11 ഡോളര്‍ നല്‍കേണ്ടി വരും. ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ സേവനത്തിലൂടെ വെരിഫൈഡ് അക്കൗണ്ടുകള്‍ക്കുള്ള ബ്ലൂ ടിക്ക് അടക്കമുള്ള ഫീച്ചറുകള്‍ ലഭ്യമാകും.
              
Twitter Blue | 'ട്വിറ്റര്‍ ബ്ലൂ' സേവനം വീണ്ടും; തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും; ആപ്പിള്‍ ഉപയോക്താക്കള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും!

ഒക്ടോബറില്‍ 44 ബില്യണ്‍ ഡോളറിന് എലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് ശേഷം, പ്രതിമാസം എട്ട് ഡോളര്‍ നിരക്കില്‍ ആര്‍ക്കും ബ്ലൂ ടിക്കുകള്‍ നല്‍കുന്ന സേവനം ആരംഭിച്ചു, എന്നാല്‍ ചില വ്യാജ ഉപയോക്താക്കളും ബ്ലൂ ടിക്കുകള്‍ സ്വന്തമാക്കിയിരുന്നു, അതിനാല്‍ ട്വിറ്റര്‍ ഈ സേവനം നിര്‍ത്തിവച്ചു. അതാണിപ്പോള്‍ വീണ്ടും ആരംഭിക്കുന്നത്.

ട്വിറ്റര്‍ ബ്ലൂ സേവനം ഉപയോഗിക്കുന്നവര്‍ക്ക് കുറച്ച് പരസ്യങ്ങള്‍ മാത്രമേ കാണേണ്ടി വരികയുള്ളൂവെന്നും ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുമെന്നും ട്വീറ്റുകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ അനുവദിക്കുന്ന 'എഡിറ്റ് ട്വീറ്റ്' ഓപ്ഷനും ലഭിക്കും.

Keywords:  Latest-News, World, Top-Headlines, America, Twitter, Social-Media, Social Network, Application, Twitter Blue To Be Relaunched Tomorrow, To Cost More For iOS Users.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia