ഇനിയുള്ള കാലം വീട്ടിലിരുന്ന് ജോലി; ജീവനക്കാര്‍ക്ക് അനുവാദം നൽകി ട്വിറ്റര്‍

 


ADVERTISEMENT

സാന്‍ഫ്രാന്‍സിസ്കോ: (www.kvartha.com 13.05.2020) വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് അനുവാദം കൊടുത്ത് ട്വിറ്റര്‍. സിഇഒ ജാക്ക് ഡോര്‍സി ആണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച്‌ മാസം ആദ്യം മുതല്‍ 5000 ത്തോളം ജീവനക്കാര്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. ഈ സംവിധാനം ഫലപ്രദമായെന്നും അതിനാല്‍ തുടരാന്‍ ആഗ്രഹിക്കുന്നു എന്നും ജാക്ക് ഡോര്‍സി പറയുന്നു.
' ഞങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സാഹചര്യം അനുകൂലമാണെങ്കില്‍, അവരത് എല്ലായ്‌പ്പോഴും തുടരാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഞങ്ങള്‍ നടപ്പാക്കും,'- ജാക്ക് ഡോര്‍സി മെയിൽ സന്ദേശത്തിൽ വ്യക്തമാക്കി.


ഇനിയുള്ള കാലം വീട്ടിലിരുന്ന് ജോലി; ജീവനക്കാര്‍ക്ക് അനുവാദം നൽകി ട്വിറ്റര്‍

വികേന്ദ്രീകരണത്തിന് പ്രാധാന്യം നല്‍കുകയും എവിടെ നിന്നും പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള തൊഴില്‍ രീതി പിന്തുടരുകയും ചെയ്യുന്നതിലൂടെ ഞങ്ങള്‍ക്ക് ഈ ഘട്ടത്തോട് എളുപ്പം പൊരുത്തപ്പെടാനായെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു. അതേസമയം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ പറ്റാത്തവര്‍ക്കായി ഈ വര്‍ഷം അവസാനം ഓഫീസ് തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. സെപ്റ്റംബറിന് മുമ്പ് ഓഫീസ് തുറക്കില്ല. നേരത്തെ ഫേസ്ബുക്കും ഗൂഗിളും 2020 ല്‍ മുഴുവനും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന് വ്യക്തമാക്കിയിരുന്നു.

Summary: Twitter announces employees will be allowed to work from home ‘forever’
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SN
Web Desk SN

154168 Articles

Tags

Share this story

wellfitindia