'രക്ഷിക്കാന്‍ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയില്‍ മഞ്ഞിനടിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടി'- ഹിമപാതത്തില്‍ പതിനെട്ട് മണിക്കൂറോളം മഞ്ഞിനടിയില്‍ കുടുങ്ങിയ പന്ത്രണ്ടുകാരിക്ക് പുതുജീവന്‍
Jan 16, 2020, 14:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുസഫറാബാദ്: (www.kvartha.com 16.01.2020) പാക് അധീന കശ്മീരിലുണ്ടായ ഹിമപാതത്തില്‍ പതിനെട്ട് മണിക്കൂറോളം മഞ്ഞിനടിയില്‍ കുടുങ്ങിയ സമിന ബിബിയെന്ന പന്ത്രണ്ടുകാരിക്ക് പുതുജീവന്‍. തിങ്കളാഴ്ചയുണ്ടായ മഞ്ഞിടിച്ചിലില്‍ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്തിയത്.
സമിനയും കുടുംബവും തീ കായുന്നതിനിടയിലാണ് ഹിമപാതമുണ്ടായത്. 'ഞങ്ങള്‍ മഞ്ഞിന്റെ ഇരമ്പല്‍ കേട്ടില്ല. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ എല്ലാം സംഭവിച്ചു. സമിന ഭാഗ്യമുള്ള കുട്ടിയാണ്.' സമിനയുടെ അമ്മ ഷഹ്നാസ് പറയുന്നു.
'ഞാന്‍ കരുതിയത് മരിച്ചുവെന്നാണ്. മഞ്ഞിനടിയില്‍ കുടുങ്ങിയ നിമിഷം സഹായത്തിനായി ഉറക്കെ നിലവിളിച്ചു. രക്ഷിക്കാന്‍ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയില്‍ മഞ്ഞിനടിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടി'-സമിന പറയുന്നു. കണ്ടെത്തുമ്‌ബോള്‍ സമിനയുടെ വായില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. സമിനയുടെ ഒരു കാലിന് ഒടിവുണ്ട്.
തിങ്കളാഴ്ചയാണ് കശ്മീരിലെ നീലം വാലിയില്‍ മഞ്ഞിടിച്ചില്‍ ഉണ്ടാകുന്നത്. ഹിമപാതത്തില്‍ മരണസംഖ്യ 100 ആയതായി പാകിസ്താന്‍ ദേശീയ ദുരന്ത നിര്‍വഹണ വിദഗ്ധര്‍ അറിയിച്ചു. മഞ്ഞിനടിയിലെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച കൂടുതല്‍ ശക്തമായ ഹിമപാതമുണ്ടാകാനുളള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി.
മുസഫറാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സമിന. മഞ്ഞിടിച്ചിലില്‍ പരിക്കേറ്റ നിരവധി പേര്‍ ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
സമിനയും കുടുംബവും തീ കായുന്നതിനിടയിലാണ് ഹിമപാതമുണ്ടായത്. 'ഞങ്ങള്‍ മഞ്ഞിന്റെ ഇരമ്പല്‍ കേട്ടില്ല. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ എല്ലാം സംഭവിച്ചു. സമിന ഭാഗ്യമുള്ള കുട്ടിയാണ്.' സമിനയുടെ അമ്മ ഷഹ്നാസ് പറയുന്നു.
'ഞാന്‍ കരുതിയത് മരിച്ചുവെന്നാണ്. മഞ്ഞിനടിയില്‍ കുടുങ്ങിയ നിമിഷം സഹായത്തിനായി ഉറക്കെ നിലവിളിച്ചു. രക്ഷിക്കാന്‍ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയില്‍ മഞ്ഞിനടിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടി'-സമിന പറയുന്നു. കണ്ടെത്തുമ്‌ബോള്‍ സമിനയുടെ വായില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. സമിനയുടെ ഒരു കാലിന് ഒടിവുണ്ട്.
തിങ്കളാഴ്ചയാണ് കശ്മീരിലെ നീലം വാലിയില്‍ മഞ്ഞിടിച്ചില്‍ ഉണ്ടാകുന്നത്. ഹിമപാതത്തില്‍ മരണസംഖ്യ 100 ആയതായി പാകിസ്താന്‍ ദേശീയ ദുരന്ത നിര്‍വഹണ വിദഗ്ധര്‍ അറിയിച്ചു. മഞ്ഞിനടിയിലെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച കൂടുതല്‍ ശക്തമായ ഹിമപാതമുണ്ടാകാനുളള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി.
മുസഫറാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സമിന. മഞ്ഞിടിച്ചിലില്‍ പരിക്കേറ്റ നിരവധി പേര്‍ ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
Keywords: News, World, Pakistan, Snow Fall, Girl, Family, Mother, Hospital, Dead, Twelve-year-old Girl Trapped Under Snow for 18 Hours

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.