വാഹന വിപണി കയ്യടക്കാൻ ടി വി എസ് റൈഡർ

 


കൊച്ചി: (www.kvartha.com 17.09.2021) പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി വി എസ് മോടോര്‍ കമ്പനി, ടി വി എസ് റൈഡര്‍ അവതരിപ്പിച്ചു. ടി വി എസിന്‍റെ സ്‍പിരിറ്റ് ഓഫ് ഇനൊവേഷന്‍ ഡിസൈനിനൊപ്പം, സവിശേഷവുമായ ഡിസൈന്‍ തീം ഉള്‍ക്കൊള്ളുന്നതാണ് ടി വി എസ് റൈഡര്‍.

   
വാഹന വിപണി കയ്യടക്കാൻ ടി വി എസ് റൈഡർ



125 സിസി വിഭാഗത്തില്‍, റിവേഴ്സ് എല്‍ സി ഡി ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, വോയ്സ് അസിസ്റ്റന്റിനൊപ്പം ഓപ്ഷണല്‍ അഞ്ച് ഇഞ്ച് ടി എഫ് ടി ക്ലസ്റ്റര്‍, മള്‍ടിപിള്‍ റൈഡ് മോഡ്, അണ്ടര്‍സീറ്റ് സ്റ്റോറേജ് എന്നിങ്ങനെ ഈ വിഭാഗത്തിലെ അനേകം സവിശേഷതകളോടെയാണ് സ്പോര്‍ടി മോടോര്‍സൈകിളായ ടി വി എസ് റൈഡര്‍ എത്തുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ലോകത്തെ ഏതാണ്ട് എല്ലാ വന്‍കരകളിലുള്ള ഉപഭോക്താക്കള്‍ക്കും ടി വി എസ് സേവനം ലഭ്യമാക്കുന്നുണ്ടെന്നും, ടി വി എസ് റൈഡറിനൊപ്പം ഞങ്ങളുടെ വാഹനനിരയിലേക്ക് ഒരു പുതിയ ആഗോള മോടോര്‍സൈകിള്‍ പ്ലാറ്റ്ഫോം ചേര്‍ക്കുന്നതില്‍ സന്തുഷ്ടരാണെന്നും ടി വി എസ് മോടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ കെ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയിലും ആഗോളതലത്തിലുമുള്ള തങ്ങളുടെ ജെന്‍ ഇസഡ് ഉപഭോക്താക്കള്‍ക്ക് ടി വി എസ് റൈഡര്‍ ഇഷ്ടപ്പെട്ട തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords:  News, World, Vehicles, Launch, Motorvechicle, Bike, Raid,  TVS Rider to take over the vehicle market
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia