റാഞ്ചികള്‍ പിടിച്ചെടുത്ത ബോട്ട് തുര്‍ക്കി കമാന്റോകള്‍ മോചിപ്പിച്ചു
Nov 12, 2011, 20:02 IST
ഇസ്മിത്: തുര്‍ക്കിയിലെ ഇസ്മിത് കടലിടുക്കില്‍ റാഞ്ചികള്‍ പിടിച്ചെടുത്ത ബോട്ട് തുര്‍ക്കി കമാന്റോകള്‍ മോചിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രി 20 യാത്രക്കാരും 6 ജോലിക്കാരുമായി ഇസ്മിത്തില്‍ നിന്ന് ഗോല്‍കുക്കിലേക്ക് യാത്രതിരിച്ച കാര്‍തിപ് എന്ന ബോട്ടാണ് റാഞ്ചികള്‍ പിടിച്ചെടുത്തത്. കയ്യില്‍ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തിയ അവര്‍ നിരോധിത സംഘടനയായ കുര്‍ദിസ്ത്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി(പി കെ കെ) യിലെ അംഗങ്ങളാണ്. മാര്‍മറ കടലിലെ ഇമ്രാലി ദ്വീപിലേക്ക് ബോട്ട് കൊണ്ട്പോയി മാധ്യമ ശ്രദ്ധ പിടിച്ചെടുക്കാനായിരുന്നു അവരുടെ ശ്രമം. മുന്‍ പി കെ കെ നേതാവ് അബ്ദുള്ള ഒസലന്‍ ഈ ദ്വീപില്‍ 1999 മുതല്‍ ജയിലില്‍ കഴിയുകയാണ്.
Keywords: Ismith, Ship, Turkish, commandos
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.