Miraculously Survived | പ്രസവിച്ച് മണിക്കൂറുകള്‍ പോലും തികയാത്ത ചോരകുഞ്ഞ്; ഭൂകമ്പത്തില്‍ തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി, തരംഗമായി വീഡിയോ
Feb 7, 2023, 14:48 IST
അങ്കാര: (www.kvartha.com) തിങ്കളാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം സിറിയയില്‍ അനുഭവപ്പെട്ടത്. സിറിയയിലും അയല്‍രാജ്യമായ തുര്‍ക്കിയിലും അനുഭവപ്പെട്ട ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും അനവധി ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സിറിയയില്‍ ഉണ്ടായത്. ഇതിനിടെ കനത്ത ഭൂകമ്പത്തില്‍ തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിള്‍ തരംഗമാവുകയാണ്.
പ്രസവിച്ച് മണിക്കൂറുകള്‍ പോലും തികയാത്ത കുഞ്ഞിനെയാണ് തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. എന്നാല്‍, കെട്ടിടങ്ങള്‍ക്കിടയില്‍പ്പെട്ട് കുട്ടിയുടെ അച്ഛനും അമ്മയും മരണപ്പെട്ടു. കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭൂകമ്പം ഏറ്റവും അധികം നാശം വിതച്ച അഫ്രിനില്‍ പ്രദേശത്തു നിന്നുമാണ് തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ സുരക്ഷിതമായിരുന്ന കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ സ്ത്രീയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പക്ഷേ, നിര്‍ഭാഗ്യകരം എന്ന് പറയട്ടെ കുഞ്ഞിന്റെ അമ്മയും അച്ഛനും തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരണപ്പെട്ടു.
സെകന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു രക്ഷാപ്രവര്‍ത്തകന്‍ തകര്‍ന്നടിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ചെടുത്ത് വേഗത്തില്‍ പുറത്തേക്ക് വരുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. ജനിച്ച് ഏതാനും സമയം മാത്രമായ നവജാത ശിശുവാണ് അതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
കുട്ടിയുടെ മാതാപിതാക്കളെ കുറിച്ചോ, മറ്റു ബന്ധുക്കളെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഒന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. രക്ഷാപ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടലില്‍ രക്ഷിക്കാന്‍ ആയത് ഒരു പെണ്‍കുഞ്ഞിനെ ആണെന്നാണ് അധികൃതര്‍ പുറത്ത് വിടുന്ന വിവരം. ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയ കുട്ടി ഇപ്പോള്‍ സുരക്ഷിതയാണെന്നാണ് സിഎന്‍എന്‍ റിപോര്‍ട് ചെയ്തിരിക്കുന്നത്.
Keywords: News,World,international,Earth Quake,Child,Video,Social-Media,viral, Turkey, Syria earthquake: Miracle baby found under rubble leaves all moist-eyed#Afrin #Syria
— Hoshang Hassan (@HoshangHesen) February 6, 2023
A baby was born while his mother was being rescued from the rubble as a result of the earthquake that occurred today. pic.twitter.com/SOSuta5LAW
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.