Disease | കോവിഡിനേക്കാളും എയ്ഡ്‌സിനേക്കാളും കൂടുതലായി ഈ രോഗം മനുഷ്യരെ ഇപ്പോള്‍ കൊല്ലുന്നു! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

 


ന്യൂയോര്‍ക്ക്: (www.kvartha.com) ക്ഷയരോഗ (ടിബി) കേസുകളില്‍ ഉണ്ടായ ഭയാനകമായ വര്‍ദ്ധനവിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. വായുവിലൂടെ പകരുന്ന ഈ രോഗം ഇപ്പോള്‍ ലോകമെമ്പാടും കോവിഡ് അല്ലെങ്കില്‍ എയ്ഡ്സിനെക്കാള്‍ കൂടുതല്‍ ആളുകളെ കൊല്ലുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഉക്രെയ്ന്‍, സുഡാന്‍ തുടങ്ങിയ സംഘര്‍ഷ മേഖലകളില്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നുണ്ട്, രോഗമുള്ളവരെ കണ്ടെത്താനും പുതിയ രോഗികളെ കണ്ടെത്താനും ബുദ്ധിമുട്ടും നേരിടുന്നുണ്ട്.
     
Disease | കോവിഡിനേക്കാളും എയ്ഡ്‌സിനേക്കാളും കൂടുതലായി ഈ രോഗം മനുഷ്യരെ ഇപ്പോള്‍ കൊല്ലുന്നു! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധിയാണ് ക്ഷയരോഗം. പ്രതിദിനം 700 കുട്ടികളുള്‍പ്പെടെ 4400-ഓളം ആളുകളുടെ ജീവന്‍ ക്ഷയരോഗം മൂലം നഷ്ടപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍ ലൂസിക്ക ഡിറ്റിയുവിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റോപ്പ് ടിബി പാര്‍ട്ണര്‍ഷിപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ഡോ ഡിറ്റിയു.

കോവിഡിന്റെ സാമ്പത്തിക ആഘാതവും മറ്റും, ഉക്രെയ്നിലും ഇപ്പോള്‍ സുഡാനിലും, ടിബി ബാധിച്ചവരെ ചികിത്സിക്കുന്നതിനും പുതിയ കേസുകള്‍ കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങളെ ബാധിച്ചതായി ഡിറ്റിയു പറഞ്ഞു. യൂറോപ്യന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ടിബി ബാധിതരുള്ളത് ഉക്രെയ്‌നിലാണ്, 34,000. സുഡാനില്‍, 2021-ല്‍ 18,000 പേര്‍ക്ക് ക്ഷയരോഗത്തിന് ചികിത്സ ലഭിച്ചു. 'ഒരു വര്‍ഷത്തിനുള്ളില്‍ എത്ര വേഗത്തിലാണ് കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്, എന്നാല്‍ ടിബിയുടെ മൂന്നോ നാലോ വാക്സിനുകള്‍ ലഭിക്കാന്‍ 19 വര്‍ഷമെടുത്തു', ഡിറ്റിയു നിസഹായാവസ്ഥ ചൂണ്ടിക്കാട്ടി.

Keywords: Deasease, Tuberculosis, Covid, AIDS, Health News, Malayalam News, World News, Tuberculosis is now killing more people than Covid and AIDS: Report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia