ചിലിയില്‍ ശക്തമായ ഭൂചലനം: 5 മരണം, 3 പേര്‍ക്ക് പരിക്ക്

 


വാഷിങ്ടണ്‍: (www.kvartha.com 02.04.2014)വടക്കു പടിഞ്ഞാറന്‍ ചിലിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ അഞ്ചുപേര്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിലിയിലെ സമുദ്രതീരത്ത് റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന്  യുഎസ് ജിയോളജി വിഭാഗം അറിയിച്ചു.

ശക്തമായ ഭൂചലനത്തില്‍  ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് മുന്‍കരുതലെന്നോണം പെറു, ഇക്വഡോര്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ നിന്നും  ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

പ്രാദേശിക സമയം വൈകുന്നേരം 6.46 നാണ് ഭൂചലനം ഉണ്ടായത്. ഖനനപ്രദേശമായ ലിക്വിയില്‍ നിന്ന് 86 കിലോമീറ്റര്‍ അകലെയുള്ള കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പമുണ്ടായി അരമണിക്കൂറിനുള്ളില്‍ ചിലിയുടെ തീരപ്രദേശങ്ങളില്‍ 2.1 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചിരുന്നു.

ചിലിയില്‍ ശക്തമായ ഭൂചലനം: 5 മരണം, 3 പേര്‍ക്ക് പരിക്ക്ഇത് സുനാമിയുടെ മുന്നറിയിപ്പാണെന്നാണ് സൂചന. ലാറ്റിനമേരിക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ തുടര്‍ചലനങ്ങളും അനുഭവപ്പെടുന്നതായാണ് റിപോര്‍ട്ട്. ഭൂചലനത്തെ തുടര്‍ന്ന് ചിലിയിലെ ഭക്ഷണശാലയില്‍ ശക്തമായ തീപിടുത്തമുണ്ടായതായും റിപോര്‍ട്ടുണ്ട്.

ചിലി പെറുവിന്റെ തീരങ്ങള്‍, ഇക്വഡോര്‍, കൊളംബിയ, പനാമ, കോസ്റ്റിക,നിക്വാരിക തുടങ്ങിയ രാജ്യങ്ങളും സുനാമി ഭീഷണിയുടെ നിഴലിലാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മാര്‍ഗനിര്‍ദ്ദേശം പാലിച്ചിട്ടില്ലാത്ത ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നീക്കം ചെയ്യും

Keywords:  Tsunami emergency in Chile after magnitude 8.2 earthquake, Washington, Injured, Dead, Report, Firing, Peru, Threatened, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia