'ട്രൂത് സോഷ്യൽ'; പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി ഡൊണാൾഡ് ട്രംപ്
Oct 21, 2021, 17:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടൺ: (www.kvartha.com 21.10.2021) മുൻ അമേരികൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പുറത്തിറക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ ട്രംപിന്റെ അകൗണ്ട് ട്വിറ്ററും, ഫേസ്ബുകും വിലക്ക് ഏർപെടുത്തിയ പശ്ചാത്തലത്തിലാണ് ട്രംപ് സ്വന്തമായി പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. ട്രൂത് സോഷ്യൽ എന്നായിരിക്കും പുതിയ സമൂഹമാധ്യമത്തിന്റെ പേര്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപായിരിക്കും ട്രൂത് സോഷ്യലിന്റ ഉടമസ്ഥർ.
അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ത്തന്നെ അമേരികയില്‍ ട്രൂത് സോഷ്യല്‍ തുടക്കം കുറിക്കും. അടുത്തമാസത്തോടെ ഇതിന്റെ ബീറ്റ പതിപ്പ് ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപിളിന്റെ ആപ് സ്റ്റോറിൽ ട്രൂത് സോഷ്യലിന്റെ പ്രീ ഓർഡർ ആരംഭിച്ചിട്ടുണ്ട്. തന്നെ വിലക്കിയ കമ്പനികൾക്ക് ഒരു എതിരാളിയെ സൃഷ്ടിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് പറയുന്നു. ട്രൂത് സോഷ്യലിലൂടെ തന്റെ ആശയങ്ങള്‍ പങ്കുവെക്കുന്നതിനും ട്വിറ്ററിന് തിരിച്ചടി നല്‍കുന്നതിനും കാത്തിരിക്കുകയാണെന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.
വൻകിട ടെക് കമ്പനികൾക്ക് ബദലായാണ് ട്രൂത് സോഷ്യലിന് തുടക്കം കുറിക്കുന്നതെന്നും ട്രംപ് പറഞ്ഞു. താലിബാന് വലിയ സ്വാധീനുമുള്ള ട്വിറ്ററാണ് ഇപ്പോഴുള്ളത്. എന്നാൽ, ഇതുസംബന്ധിച്ച് യു എസ് പ്രസിഡന്റ് മൗനം പാലിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. "ട്വിറ്ററിൽ താലിബാന് വലിയ സാന്നിധ്യമുള്ള ഒരു ലോകത്താണ് ജീവിക്കുന്നത്, എന്നിട്ടും നിങ്ങളുടെ പ്രിയപ്പെട്ട അമേരിക്കൻ പ്രസിഡന്റിനെ അവർ നിശബ്ദരാക്കി," ട്രംപ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഡിജിറ്റൽ വേൾഡ് അക്വിസിഷൻ കോർപറേഷനുമായുള്ള ലയനത്തിലൂടെയാണ് പുതിയ സംരംഭം സൃഷ്ടിച്ചതെന്ന് ട്രംപ് പ്രഖ്യാപിച്ചു.
പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ കാപിറ്റോൾ ബിൽഡിങ്ങിലൂണ്ടായ സംഘർഷത്തെ തുടർന്നാണ് ട്രംപിനെ വിവിധ സമൂഹമാധ്യമങ്ങളിൽ നിന്നും വിലക്കിയത്. തുടർന്ന് സ്വന്തം സോഷ്യൽ മീഡിയ ആപുകളുമായി രംഗത്തെത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു. തനിക്കെതിരേ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ഫേയ്സ്ബുക്, ഗൂഗിള്‍ എന്നിവയും ട്രംപ് ഉപേക്ഷിച്ചിരുന്നു. അടുത്ത വർഷം ആദ്യം രാജ്യവ്യാപകമായി ആപ് ആരംഭിക്കാനാകുമെന്ന് കമ്പനി പറയുന്നു. പ്രോഗ്രാം, വാർത്ത, പോഡ്കാസ്റ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു വീഡിയോ ഓൺ ഡിമാൻഡ് സേവനമാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്.

Keywords: America, USA, News, World, Social Media, Donald-Trump, Facebook, Twitter, Truth, President, 'Truth Social'; Trump announces launch of his own new social media platform.'
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.