11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്; വാദം തള്ളി ഇന്ത്യ

 
US President Donald Trump addressing a meeting at the Board of Peace.

Photo Credit: Facebook/ Narendra Modi

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കയുടെയോ മറ്റ് രാജ്യങ്ങളുടെയോ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ചു.
● ഓരോ പ്രസംഗത്തിലും തകർക്കപ്പെട്ട വിമാനങ്ങളുടെ എണ്ണം ട്രംപ് മാറ്റിപ്പറയുന്നത് ശ്രദ്ധേയമാണ്.
● ആദ്യം അഞ്ച് വിമാനങ്ങളെന്ന് പറഞ്ഞ ട്രംപ് ഇപ്പോൾ അത് 11-ൽ എത്തിച്ചിരിക്കുകയാണ്.
● പാക് ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ നിയന്ത്രിത ആക്രമണത്തിന് പിന്നാലെ പാകിസ്താൻ തന്നെയാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്ന് ഇന്ത്യ വ്യക്തമാക്കി.

വാഷിംഗ്ടൺ/ന്യൂഡൽഹി: (KVARTHA) ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുണ്ടായ സംഘർഷത്തിനിടെ 11 വിലയേറിയ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്. ബോർഡ് ഓഫ് പീസിൻ്റെ യോഗത്തിലാണ് അദ്ദേഹം ഈ പുതിയ കണക്ക് അവതരിപ്പിച്ചത്. 

യുദ്ധം അവസാനിപ്പിച്ചത് താനാണെന്നും 200 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തുമെന്ന ഭീഷണിയിലാണ് ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിൽ നിന്ന് പിൻമാറിയതെന്നും അദ്ദേഹം ആവർത്തിച്ചു. എന്നാൽ മേയിൽ ഉണ്ടായ ഇന്ത്യ പാക് സംഘർഷം അവസാനിപ്പിക്കാൻ പുറത്ത് നിന്ന് യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

Aster mims 04/11/2022

മാറിമറിയുന്ന കണക്കുകൾ

ഇന്ത്യ പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് 80 ലേറെത്തവണയാണ് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഇതിനകം അവകാശപ്പെട്ടിരിക്കുന്നത്. ഓരോ തവണയും വെടിവച്ചിട്ട യുദ്ധവിമാനങ്ങളുടെ എണ്ണത്തിൽ മാത്രം മാറ്റമുണ്ടാകും. ഫെബ്രുവരി ആദ്യം അദ്ദേഹം പറഞ്ഞത് 10 യുദ്ധവിമാനങ്ങളാണ് വെടിവച്ചിട്ടതെന്നാണ്. 

തുടക്കത്തിൽ അഞ്ച് യുദ്ധവിമാനങ്ങളെന്നായിരുന്നു അദ്ദേഹത്തിൻ്റെ കണക്ക്. ഓഗസ്റ്റിൽ ഇത് ഏഴായി വർധിച്ചു. നവംബറെത്തിയപ്പോൾ എട്ടും 2026 വർഷമാദ്യം 10 ഉം ആയിരുന്ന സംഖ്യയാണ് ഇപ്പോൾ 11 ആയി ഉയർന്നിട്ടുള്ളത്.

ഭീഷണിയും അവകാശവാദവും

'പാക് പ്രസിഡന്റ്റ് എന്നെ വിളിച്ചു, ഞങ്ങളുടെ ചീഫ് ഓഫ് സ്‌റ്റാഫ് ആ സമയത്തുണ്ടായിരുന്നു. ഇന്ത്യയും ഞങ്ങളുമായുള്ള യുദ്ധം അവസാനിപ്പിച്ചതോടെ 25 ദശലക്ഷം ജീവനുകളാണ് താൻ രക്ഷിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. യുദ്ധം കൊടുമ്പിരി കൊള്ളുകയായിരുന്നു. 

യുദ്ധവിമാനങ്ങൾ നിലത്തുവീണു. അവരിരുവരെയും ഞാൻ വിളിച്ചു. എനിക്കവരെ അറിയാമല്ലോ', അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് പ്രസംഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രി മോദിയെ തനിക്ക് നന്നായി അറിയാമെന്നും യുദ്ധം അവസാനിപ്പിക്കാതെ ഇരു രാജ്യങ്ങളുമായും വ്യാപാരക്കരാറിൽ എത്താൻ പോകുന്നില്ലെന്ന് താൻ തീർത്തു പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക നഷ്ടം ഭയന്നെന്ന് വാദം

'യുദ്ധം ചെയ്യാനാണ് ഭാവമെങ്കിൽ 200 ശതമാനം വീതമാകും ഇറക്കുമതിത്തീരുവ ചുമത്തുന്നത്. അവർക്ക് യുദ്ധം ചെയ്യണമെന്നായിരുന്നു. പക്ഷേ പണത്തിൻ്റെ കാര്യം വരുമ്പോൾ അതിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ലല്ലോ. സാമ്പത്തിക നഷ്‌ടം സംഭവിക്കുമെന്ന് ഉറപ്പ് വന്നതോടെ യുദ്ധം വേണ്ടെന്ന് അവർ തീരുമാനിച്ചു. 11 യുദ്ധവിമാനങ്ങളാണ് വെടിവച്ചിട്ടത്, അതും വിലയേറിയ യുദ്ധവിമാനങ്ങൾ', അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കി. 

ബോർഡ് ഓഫ് പീസിൻ്റെ യോഗവും തന്റെ പ്രസംഗവുമെല്ലാം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേൾക്കുന്നുണ്ടെന്നും മോദി ഇത് കാണുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യ പാക് സംഘർഷം ഒരു ആണവയുദ്ധമായി മാറിയേനെയെന്നും താൻ ഇടപെട്ടത് കൊണ്ടുമാത്രമാണ് അത് ഒഴിവായതെന്നും അദ്ദേഹം ആവർത്തിച്ചു.

ഇന്ത്യയുടെ നിലപാട്

കഴിഞ്ഞ ഏപ്രിലിൽ പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പാക്കിസ്‌ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത്. ഇതിന് പിന്നാലെ പാക്കിസ്‌ഥാൻ ഇന്ത്യയിലേക്ക് ഷെല്ലാക്രമണം നടത്തി. തുടർന്ന് ഇന്ത്യ പാക്കിസ്ഥാനിലെ വ്യോമത്താവളങ്ങളിലേക്ക് നിയന്ത്രിത ആക്രമണം നടത്തുകയായിരുന്നു. 

ഒടുവിൽ പാക് ചീഫ് ഓഫ് ഡിഫൻസ് ഇന്ത്യയെ സമീപിച്ച് വെടിനിർത്തൽ ആവശ്യപ്പെടുകയും വെടിനിർത്തൽ നിലവിൽ വരികയുമായിരുന്നു. സംഘർഷം അവസാനിച്ചതിൽ ഒരു ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ വ്യക്ത‌മാക്കിയിരുന്നു.

ഇത്തരം വാർത്തകൾ അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ. ഈ റിപ്പോർട്ട് മറ്റുള്ളവർക്ക് ഷെയർ ചെയ്യുമല്ലോ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: US President Trump claimed 11 fighter jets were shot down in the India-Pakistan conflict and credited his intervention for peace. India rejected these claims, stating no jets were lost and no external mediation occurred.

#Trump #IndiaPakistan #FighterJets #Diplomacy #NarendraModi #USA #KVARTHA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia