SWISS-TOWER 24/07/2023

ഇതാണ് യഥാര്‍ത്ഥ പോരാളി: ന്യൂയോര്‍ക്ക് നിവാസിയായ 101 കാരി അതിജീവിച്ചത് സ്പാനിഷ് പനി, അര്‍ബുദം, ഇപ്പോള്‍ കൊറോണ വൈറസിനേയും; അമാനുഷികം എന്ന് വിശേഷിപ്പിച്ച് കുടുംബം

 


ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com 29.04.2020) ന്യൂയോര്‍ക്ക് നിവാസിയായ 101 കാരി അതിജീവിച്ചത് സ്പാനിഷ് പനി, അര്‍ബുദം, ഇപ്പോള്‍ കൊറോണ വൈറസിനേയും. അമാനുഷികം എന്ന് വിശേഷിപ്പിച്ച് കുടുംബം. ആഞ്ജലീന ഫ്രീഡ് മാന്‍ എന്ന വയോധികയാണ് ഈ അമാനുഷിക സിദ്ധിയുള്ള വ്യക്തിത്വത്തിന് ഉടമ. 1918ല്‍ ആണ് ഇവര്‍ക്ക് സ്പാനിഷ് പനി പിടിപെട്ടത്. അതില്‍ നിന്നും അതിവിഗ്ദമായി രക്ഷപ്പെടുകയും ചെയ്തു.

ഇക്കഴിഞ്ഞ മാര്‍ച്ച് 21 ന് മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആഞ്ജലീന ഫ്രീഡ്മാന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. പനി ഉണ്ടായിരുന്നുവെങ്കിലും ശ്വാസകോശ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് ഒരാഴ്ച കാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞശേഷം ഏപ്രില്‍ 20 ന് സുഖം പ്രാപിച്ചശേഷം വീട്ടില്‍ തിരിച്ചെത്തി.

ഇതാണ് യഥാര്‍ത്ഥ പോരാളി: ന്യൂയോര്‍ക്ക് നിവാസിയായ 101 കാരി അതിജീവിച്ചത് സ്പാനിഷ് പനി, അര്‍ബുദം, ഇപ്പോള്‍ കൊറോണ വൈറസിനേയും; അമാനുഷികം എന്ന് വിശേഷിപ്പിച്ച് കുടുംബം

ന്യൂയോര്‍ക്കിലെ തടാകമായ മൊഹെഗാനിലെ നോര്‍ത്ത് വെസ്റ്റ് ചെസ്റ്റര്‍ റെസ്റ്റോറേറ്റീവ് തെറാപ്പി, നഴ്‌സിംഗ് സെന്ററിലാണ് ഫ്രീഡ്മാന്‍ താമസിക്കുന്നത്. ഇറ്റലിയില്‍ നിന്ന് ന്യൂയോര്‍ക്ക് നഗരത്തിലേക്ക് കുടിയേറ്റക്കാരെ കൊണ്ടുവരുന്ന ഒരു യാത്രാ കപ്പലിലാണ് ഫ്രീഡ് മാന്റെ ജനനം.

കപ്പലില്‍ വെച്ച് പ്രസവത്തോടെ ഫ്രീഡ് മാന്റെ അമ്മ മരിച്ചു. തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന അവളുടെ രണ്ട് സഹോദരിമാരാണ് ഫ്രീഡ് മാനെ പരിപാലിച്ചത്''. മകള്‍ ജോവാന്‍ മെറോള പിക്‌സ് 11 നോട് പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട്, ഫ്രീഡ്മാനും അവളുടെ രണ്ട് സഹോദരിമാരും പിതാവിനൊപ്പം ബ്രൂക്ലിനില്‍ ആയിരുന്നു താമസിച്ചിരുന്നത്.

പിന്നീട് ഹരോള്‍ഡ് ഫ്രീഡ്മാനെ അവര്‍ വിവാഹം കഴിക്കുകയും ഇരുവരും ഒരു കുടുംബ ജീവിതം ആരംഭിക്കുകയും ചെയ്തു. ഹരോള്‍ഡ് ഫ്രീഡ്മാന് 10 സഹോദരങ്ങളാണ് ഉണ്ടായിരുന്നത്. ഇതിനിടെ ആഞ്ജലീനയ്ക്കും ഭര്‍ത്താവിനും കാന്‍സര്‍ പിടിപെടുന്നു. എന്നാല്‍ ഫ്രീഡ് മാന്‍ മരിക്കുകയും തന്റെ അമ്മ രോഗത്തെ അതിജീവിക്കുകയും ചെയ്തുവെന്നും മെറോള പറഞ്ഞു.

ഒരു അമ്മാവന്‍ ഒഴികെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും കുറഞ്ഞത് 95 വയസുവരെ എങ്കിലും ജീവിച്ചിരുന്നു. എന്റെ അമ്മയ്ക്ക് ഇപ്പോള്‍ 101 വയസായി. ഈ പ്രായത്തില്‍ അവര്‍ പല രോഗങ്ങളേയും അതിജീവിച്ചു. അതുകൊണ്ടുതന്നെ അവര്‍ക്ക് അമാനുഷിക ശക്തിയുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ തനിക്ക് അമ്മയെ കാണാന്‍ കഴിഞ്ഞില്ലെന്നും, അവര്‍ ബധിരയായതിനാല്‍ ഫോണില്‍ സംസാരിക്കാന്‍ കഴിയില്ലെന്നും മെറോള കൂട്ടിച്ചേര്‍ത്തു.

ഫ്രീഡ്മാന്‍ താമസിക്കുന്ന നഴ്സിംഗ് ഹോം ഏപ്രില്‍ 24 ന് അമ്മയുടെ ഒരു ഫോട്ടോ പങ്കിട്ട് ഇങ്ങനെ എഴുതി: 'കോവിഡ് -19 നെ തോല്‍പ്പിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച ഞങ്ങളുടെ 101 വയസ്സുള്ള ആഞ്ജലീന വളരെ വലിയവളാണെന്നും അവര്‍ കുറിച്ചു.

Keywords:  True fighter: 101-year-old woman survives Spanish flu, cancer, and now coronavirus Web Report, New York, News, Family, Hospital, Treatment, Report, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia