Earthquake | ഇറാനില്‍ ഭൂചലനം; യുഎഇ ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം

 



അബൂദബി: (www.kvartha.com) ദക്ഷിണ ഇറാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനം നേരിയ തോതില്‍ യുഎഇ ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവപ്പെട്ടതായി റിപോര്‍ടുകള്‍. ദക്ഷിണ ഇറാനിലെ ബന്ദര്‍ - ഇ- ലേങിന് സമീപം ആയിരുന്നു പ്രഭവ കേന്ദ്രം. 

റിക്ടര്‍ സ്‌കെയിലില്‍ 5.3 ആണ് തീവ്രത രേഖപ്പെടുത്തിയത്. യുഎഇയിലെ പ്രാദേശിക സമയം വ്യാഴാഴ്ച വൈകുന്നേരം 5.59നായിരുന്നു ഭൂചലനം. ഭൗമ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ചലനമെന്നാണ് റിപോര്‍ട്. 

യുഎഇയില്‍ ശാര്‍ജ ഉള്‍പെടെയുള്ള വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ഭൂചലനം ഉണ്ടായത് യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സ്ഥിരീകരിച്ചു. ബഹ്‌റൈന്‍, സഊദി അറേബ്യ, ഖത്വര്‍ എന്നീ രാജ്യങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്ന് അമേരികന്‍ ജിയോളജികല്‍ ഏജന്‍സി അറിയിച്ചു. 
 
Earthquake | ഇറാനില്‍ ഭൂചലനം; യുഎഇ ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം


അതേസമയം യുഎഇയില്‍ എവിടെയും നാശനഷ്ടങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഔദ്യോഗിക അറിയിപ്പ് വ്യക്തമാക്കി. ഇറാനിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഈ വര്‍ഷം നേരത്തെ പലതവണ ചെറിയ ഭൂചലനങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടിരുന്നു.

Keywords: News,World,international,UAE,Sharjah,Abu Dhabi,Earth Quake,Top-Headlines,Social-Media, Tremors felt in UAE after earthquake strikes Iran
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia