ഒരു ദിവസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കി അതിശയകരമായ നാഴികകല്ല് പിന്നിട്ട ഇന്‍ഡ്യക്ക് അഭിനന്ദനങ്ങള്‍: ബില്‍ഗേറ്റ്‌സ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


വാഷിങ്ടണ്‍: (www.kvartha.com 28.08.2021) ഇന്‍ഡ്യയെ അഭിനന്ദിച്ച് അമേരികന്‍ വ്യവസായി ബില്‍ഗേറ്റ്‌സ്. ഒരു ദിവസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കിയതിനാണ് ബില്‍ഗേറ്റ്‌സ് ഇന്‍ഡ്യയെ അഭിനന്ദിച്ചത്. സര്‍കാര്‍ മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍വരെയുള്ളവരുടെ കൂട്ടായ പരിശ്രമമാണ് നേട്ടം കൈവരിക്കാന്‍ ഇന്‍ഡ്യയെ സഹായിച്ചതെന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ബില്‍ഗേറ്റ്‌സിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആരോഗ്യമന്ത്രാലയത്തേയും ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ്. 
Aster mims 04/11/2022

ഒരു ദിവസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കി അതിശയകരമായ നാഴികകല്ല് പിന്നിട്ട ഇന്‍ഡ്യക്ക് അഭിനന്ദനങ്ങള്‍: ബില്‍ഗേറ്റ്‌സ്


'അതിശയകരമായ നാഴികകല്ല് പിന്നിട്ട ഇന്‍ഡ്യക്ക് അഭിനന്ദനങ്ങള്‍. സര്‍കാര്‍, ഗവേഷക സമൂഹം, വാക്‌സിന്‍ നിര്‍മാതാക്കള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് ബില്‍ഗേറ്റ്‌സ് ട്വീറ്റ് ചെയ്തു. ഇതിനൊപ്പം ഇന്‍ഡ്യ ഒരു ദിവസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കിയതിന്റെ വാര്‍ത്തയും ബില്‍ഗേറ്റ്‌സ് പങ്കുവച്ചിട്ടുണ്ട്.

അതേസമയം വെള്ളിയാഴ്ച 1,0,064,376 പേര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കിയത്. 88.2 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായിരുന്നു നേരത്തെയുണ്ടായിരുന്ന റെകോര്‍ഡ്. ശരാശരി 69 ലക്ഷം പേര്‍ക്കാണ് ഇന്‍ഡ്യ പ്രതിദിനം വാക്‌സിന്‍ നല്‍കുന്നത്.

Keywords:  News, World, India, Washington, Business, Finance, Technology, vaccine, Trending, Health, Health and Fitness, COVID-19, 'Tremendous milestone': Bill Gates hails India for administering over 10 million vaccines in one day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia