Submarine Accident | മഞ്ഞനദിയില്‍ ചൈനയുടെ ആണവ അന്തര്‍വാഹിനി തകര്‍ന്ന് 55 സൈനികര്‍ മരിച്ചതായി റിപോര്‍ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലന്‍ഡന്‍: (KVARTHA) ചൈനയുടെ ആണവ അന്തര്‍വാഹിനി മഞ്ഞക്കടലില്‍ തകര്‍ന്ന് 55 സൈനികര്‍ മരിച്ചതായി രഹസ്യ റിപോര്‍ട്. യുകെയിലെ ഡെയ്ലി മെയില്‍ ആണ് ഇന്റലിജന്‍സ് റിപോര്‍ടിനെ അടിസ്ഥാനമാക്കി ഇക്കാര്യം പുറത്തുവിട്ടത്. ഏതാനും മാസം മുമ്പ് നടന്ന അപകടത്തെക്കുറിച്ച് യുകെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ റിപോര്‍ട് ചൂണ്ടിക്കാട്ടിയാണ് വിദേശ മാധ്യമങ്ങള്‍ ഇക്കാര്യം റിപോര്‍ട് ചെയ്തിരിക്കുന്നത്.
Aster mims 04/11/2022
ഓക്‌സിജന്‍ സിസ്റ്റത്തിലുണ്ടായ തകരാര്‍ കാരണം ശ്വസിക്കാനാവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നും റിപോര്‍ട് പറയുന്നു. പിഎല്‍എ നേവി സബ്മറീന്‍ 093417 തകര്‍ന്ന് കേണല്‍ സു യങ് പെങ് ഉള്‍പെടെയുള്ള സൈനികരാണ് മരിച്ചത്. ഓഗസ്റ്റ് 21ന് അപകടം സംഭവിച്ചുവെന്നാണ് റിപോര്‍ടില്‍ പറയുന്നത്. 22 ഓഫിസര്‍മാര്‍, 7 ഓഫിസര്‍ കേഡറ്റസ്, 9 പെറ്റി ഓഫിസര്‍മാര്‍, 17 നാവികര്‍ എന്നിങ്ങനെയാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.

093 വിഭാഗത്തില്‍പെടുന്ന അന്തര്‍വാഹിനികള്‍ 15 വര്‍ഷമായി ചൈനീസ് സൈന്യത്തിന്റെ ഭാഗമായിട്ട്. അണവായുധം വഹിക്കാന്‍ ശേഷിയുള്ള നൂതന സാങ്കേതിക വിദ്യകളുള്ള അന്തര്‍വാഹിനിയാണിത്. 351 അടി നീളമുള്ള അന്തര്‍വാഹിനി കപ്പലുകളെ നശിപ്പിക്കാന്‍ ശേഷിയുള്ളതും നിശബ്ദമായി സഞ്ചരിക്കുന്നതുമാണ്.

Submarine Accident | മഞ്ഞനദിയില്‍ ചൈനയുടെ ആണവ അന്തര്‍വാഹിനി തകര്‍ന്ന് 55 സൈനികര്‍ മരിച്ചതായി റിപോര്‍ട്
 


വിദേശ അന്തര്‍വാഹിനികളെ മനസിലാക്കാനായി ചൈനീസ് സൈന്യം ഉപയോഗിച്ചിരുന്ന നങ്കൂരത്തിന് സമാനമായ സംവിധാനവുമായി ആഴക്കടലില്‍വെച്ച് കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് അന്തര്‍വാഹിനിയുടെ ഓക്‌സിജന്‍ സംവിധാനത്തിന് തകരാര്‍ സംഭവിക്കുകയായിരുന്നുവെന്നും തകരാര്‍ പരിഹരിക്കാന്‍ ആറ് മണിക്കൂറോളം വേണ്ടിയിരുന്നുവെന്നും യുകെ റിപോര്‍ടില്‍ പറയുന്നു. എന്നാല്‍ അപകടം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് മറ്റ് സ്ഥിരീകരണങ്ങളൊന്നും ലഭ്യമല്ല. അതേസമയം റിപോര്‍ടുകള്‍ നിഷേധിച്ച ചൈന, പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും വാസ്തവ വിരുദ്ധമാണെന്ന് അവകാശപ്പെട്ടു.

Keywords: News, World, World-News, Accident-News, London News, Ship, UK, Tragedy Strikes, Nuclear Submarine, Accident, Yellow Sea, 55 Chinese Sailors, Dead, Tragedy Strikes: Nuclear submarine accident in Yellow Sea, 55 Chinese sailors feared dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia