SWISS-TOWER 24/07/2023

Gas Leak Accident | ജോര്‍ദാന്‍ തുറമുഖത്ത് വിഷവാതക ദുരന്തം; 13 മരണം, 250 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT


അമ്മാന്‍: (www.kvartha.com) ജോര്‍ദാന്‍ അഖാഖ തുറമുഖത്ത് വിഷവാതക ദുരന്തം. വിഷ വാതക ചോര്‍ചയില്‍ 13 പേര്‍ മരിച്ചു. 250 പേര്‍ക്ക് പരിക്കേറ്റു. ഏകദേശം 300 പേരാണ് അപകടത്തില്‍ പെട്ടിരിക്കുന്നതെന്നാണ് വിവരം. അപകടസ്ഥലത്തിന്റെ ഏറ്റവുമടുത്ത ജനവാസപ്രദേശം 25 കിലോമീറ്റര്‍ അകലെയാണെന്ന് പൊലീസ് വ്യക്തമാക്കി.
Aster mims 04/11/2022

'199 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കഴിയണം. ജനലുകളും വാതിലും അടച്ചുവെന്ന് ഉറപ്പുവരുത്തണം'- ആരോഗ്യപ്രവര്‍ത്തകന്‍ ജമാല്‍ ഒബൈദത് പറഞ്ഞു. 

Gas Leak Accident | ജോര്‍ദാന്‍ തുറമുഖത്ത് വിഷവാതക ദുരന്തം; 13 മരണം, 250 പേര്‍ക്ക് പരിക്ക്


ചരക്കുനീക്കത്തിനിടെ, വിഷവാതകം നിറച്ച ടാങ്ക് ക്രെയിനിന്റെ മുകളില്‍ നിന്നു വീണതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്ലോറിന്‍ വാതകമാണ് ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപവാസികളെ ഒഴിപ്പിച്ച് മേഖല പൂര്‍ണമായും സ്ഥലം അധികൃതര്‍ സീല്‍ ചെയ്തു. വാതകചോര്‍ച തടയാനുള്ള ശ്രമം തുടരുകയാണെന്നും വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. 

Keywords:  News,World,international,Death,hospital,Treatment, Toxic gas released in Jordan port died 13, injures some 250, authorities say
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia