ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ മകനും രാഷ്ട്രീയത്തിലേക്ക്. ടോണി ബ്ലെയറുടെ മൂത്തമകന് യുവാന്‍ ബ്ലെയറാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചത്. 28കാരനായ യുവാന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ദ പീപ്പിള്‍ മാഗസിനാണ് റിപ്പോര്‍ട്ട് ചെയ്തത്.
യുവാന്റെ സുഹൃത്തിനെ ഉദ്ദരിച്ചാണ് ദ പീപ്പിള്‍ മാഗസിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അമ്മ ചെറി ബ്ലെയറുടെ പിന്തുണയും യുവാനുണ്ട്.
ഇന്‍വെസ്റ്റ് ബാങ്കായ മോര്ഗന് സ്റ്റാന്‍ലിയിലെ ജീവനക്കാരനാണ് യുവാന്‍ . രാഷ്ട്രീയ പ്രവേശത്തിനായി യുവാന്‍ ജോലിരാജിവച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്.
നേരത്തേ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്കായി യുവാന്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എഡ് മിലിബാന്‍ഡിനൊപ്പം ലേബര്‍ പാര്‍ട്ടി ഫണ്ട് റെയ്സിങ് ക്യാംപെയ്നില്‍ അച്ഛന് ടോണിക്കൊപ്പം യുവാന്‍ പങ്കെടുത്തിരുന്നു.
SUMMARY: Former British Prime Minister Tony Blair's 28-year-old son Euan wants to stand for elections as a Labour MP, following in his father's footsteps, reveals a report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

