ടോണി ബ്ലെയറുടെ മകന്‍ രാഷ്‌ട്രീയത്തിലേക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ടോണി ബ്ലെയറുടെ മകന്‍ രാഷ്‌ട്രീയത്തിലേക്ക്
ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ മകനും രാഷ്‌ട്രീയത്തിലേക്ക്. ടോണി ബ്ലെയറുടെ മൂത്തമകന്‍ യുവാന്‍ ബ്ലെയറാണ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചത്. 28കാരനായ യുവാന്റെ രാഷ്‌ട്രീയ പ്രവേശത്തെക്കുറിച്ച്  ദ പീപ്പിള്‍ മാഗസിനാണ് റിപ്പോര്‍ട്ട് ചെയ്തത്.

യുവാന്റെ സുഹൃത്തിനെ ഉദ്ദരിച്ചാണ്  ദ പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അമ്മ ചെറി ബ്ലെയറുടെ പിന്തുണയും യുവാനുണ്ട്.
ഇന്‍വെസ്റ്റ് ബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ ജീവനക്കാരനാണ് യുവാന്‍ . രാഷ്‌ട്രീയ പ്രവേശത്തിനായി യുവാന്‍ ജോലിരാജിവച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്.

നേരത്തേ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്കായി യുവാന്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എഡ് മിലിബാന്‍ഡിനൊപ്പം ലേബര്‍ പാര്‍ട്ടി ഫണ്ട് റെയ്‌സിങ് ക്യാംപെയ്‌നില്‍ അച്ഛന്‍ ടോണിക്കൊപ്പം യുവാന്‍ പങ്കെടുത്തിരുന്നു.

SUMMARY: Former British Prime Minister Tony Blair's 28-year-old son Euan wants to stand for elections as a Labour MP, following in his father's footsteps, reveals a report.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script