അയല്‍വാസിയുടെ മീന്‍ കുളത്തില്‍ വീണ് രണ്ട് വയസ്സുള്ള ഇരട്ടക്കുട്ടികള്‍ മരിച്ചു

 


ADVERTISEMENT

ജര്‍മനി: (www.kvartha.com 27.06.2020) അയല്‍വാസിയുടെ മീന്‍ കുളത്തില്‍ വീണ് രണ്ട് വയസ്സുള്ള ഇരട്ടക്കുട്ടികള്‍ മരിച്ചു. ജര്‍മനിയില്‍ മ്യൂണ്‍സ്റ്ററിനടുത്തുള്ള ഗ്രേവനിലാണ് സംഭവം. വെള്ളിയാഴ്ച്ച നാല് മണിക്കാണ് സംഭവം നടന്നത്. ഇരട്ടകളായ ആണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് മരിച്ചത്.
അയല്‍വാസിയുടെ മീന്‍ കുളത്തില്‍ വീണ് രണ്ട് വയസ്സുള്ള ഇരട്ടക്കുട്ടികള്‍ മരിച്ചു

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ അയല്‍വാസിയുടെ പറമ്പിലെ മീന്‍ കുളത്തില്‍ വീഴുകയായിരുന്നു. ഇവര്‍ ഗോള്‍ഡ് ഫിഷിനെ വളര്‍ത്താനുപയോഗിച്ചിരുന്ന കുളത്തില്‍ യാതൊരു സുരക്ഷാ സംവിധാനവും ഇല്ലായിരുന്നു. ബോധരഹിതരായ കുട്ടികളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Keywords:  World, News, Child, Child, Drowned, Death, Fish, Germany, Police, Case, Hospital, Pool, Neighbour, House, Toddler twins drowned in neighbour's fish pond.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia