ഭക്ഷണം നല്‍കുന്നതിനിടെ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒരുവയസ്സുകാരനും, ഒറ്റപ്പെട്ടത് രണ്ടുവസ്സുകാരന്‍

 


ലോസ് ആഞ്ചലസ്: (www.kvartha.com 08.10.2015) ഒരു വയസ്സുകാരനായ മകന് ഭക്ഷണം നല്‍കുന്നതിനിടെ മാതാവ് കുഴഞ്ഞ് വീണ്  മരിച്ചു. ഇതോടെ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മകനും മരിച്ചു. ഇതിനിടെ ഒറ്റപ്പെട്ടത് രണ്ടുവസ്സുകാരനായ മകന്‍ മാത്രം.

മാതാവിന്റേയും സഹോദരന്റേയും മൃതദേഹങ്ങള്‍ക്കൊപ്പം ഈ രണ്ടുവയസുകാരന്‍ കഴിഞ്ഞത് ദിവസങ്ങളോളം. ലോസ് ആഞ്ചലസിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടക്കുന്നത് . ബ്രോങ്കൈറ്റിസ് ബാധിതയായ എറിക തോംസെന്‍ (45) എന്ന യുവതിയും വളര്‍ത്തു മകനായ മിഖായേലുമാണ് മരിച്ചത് . ഇവര്‍ സിഡ്‌നി സ്വദേശിനിയാണ്.

അടുക്കളയില്‍ വച്ച് ഒരു വയസുകാരനായ മകന് ഭക്ഷണം കൊടുക്കുന്നതിനിടെ എറിക കുഴഞ്ഞ്
വീണ് മരിക്കുകയായിരുന്നു. ഇതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മിഖായേല്‍ എന്ന ഇവരുടെ വളര്‍ത്തുമകനും മരിച്ചു . രണ്ട് വയസ് മാത്രം പ്രായമുള്ള നാതന്‍ എന്ന മറ്റൊരു വളര്‍ത്തുമകനാണ് മാതാവും സഹോദരനും മരിച്ചതറിയാതെ  രണ്ട് ദിവസത്തോളം മൃതദേഹങ്ങള്‍ക്കൊപ്പം അപ്പാര്‍ട്‌മെന്റില്‍ കഴിഞ്ഞത് .

 മാര്‍ക്കറ്റിംഗ് ഡയറക്ടറായി ലോസ് ആഞ്ചലസില്‍ ജോലി നോക്കുകയായിരുന്നു എറിക. സിംഗിള്‍ പാരന്റായ ഇവര്‍ രണ്ട് കുട്ടികളേയും ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു. നാതന്റെ കരച്ചില്‍കേട്ട്  മറ്റ് അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്നവരാണ് പോലീസിനെ വിവരം അറിയിച്ചത് . പോലീസ് വന്ന് നോക്കിയപ്പോഴാണ് എറികയും മിഖായേലും മരിച്ചുകിടക്കുന്നത് കണ്ടത്. നാതനെ പോലീസ് ആശുപത്രിയിലാക്കി.

ഭക്ഷണം നല്‍കുന്നതിനിടെ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒരുവയസ്സുകാരനും, ഒറ്റപ്പെട്ടത് രണ്ടുവസ്സുകാരന്‍

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia