കയ്യിലെ വള്ളി ലിഫ്റ്റില്‍ കുടുങ്ങി; മിനുട്ടുകളോളം തൂങ്ങിയാടി പെണ്‍കുട്ടി; ഹൃദയം തകര്‍ക്കുന്ന വീഡിയോ കാണാം
Jun 1, 2020, 18:00 IST
ADVERTISEMENT
ബെയ്ജിങ്: (www.kvartha.com 01.06.2020) കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് ലിഫ്റ്റിലും മറ്റും കയറ്റുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളുടെ നേര്‍സാക്ഷ്യവുമായി ചൈനയില്‍ നിന്നുമുള്ള വീഡിയോ. ഇതിനോടകം തന്നെ നിരവധി പേര് കണ്ടുകഴിഞ്ഞ ഈ വീഡിയോ മാതാപിതാക്കളുടെ ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണ്.
ലിഫ്റ്റിന്റെ കതകിനിടയില്‍ കയ്യിലെ തോല്വാര് കുടുങ്ങിയതിനെ തുടര്‍ന്നു മുകളിലേക്ക് ഉയര്‍ന്നു പൊങ്ങി മിനിറ്റുകളോളം തൂങ്ങിക്കിടന്ന പെണ്‍കുട്ടി അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഹൃദയം നിലയ്ക്കുന്ന ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്.
പെണ്‍കുട്ടി ഒറ്റയ്ക്കാണു ലിഫ്റ്റിനുള്ളില്‍ പ്രവേശിച്ചത്. കുട്ടിക്കൊപ്പമുണ്ടായിരുന്ന ആള് പുറത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുട്ടി ഉള്ളില്‍ കടന്നയുടന്‍ ലിഫ്റ്റ് അടഞ്ഞു. ഇതിനിടയില്‍ കുഞ്ഞിന്റെ കൈത്തണ്ടയിലുണ്ടായിരുന്ന തോല്വാര് കതകിനിടയില്‍ കുരുങ്ങുകയായിരുന്നു.
ലിഫ്റ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ കുഞ്ഞും മുകളിലേക്ക് ഉയര്‍ന്ന് മുകളറ്റം വരെയെത്തി. മിനിറ്റുകളോളം കുഞ്ഞു തൂങ്ങിക്കിടക്കുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ അസാധാരണമായ ചലനങ്ങള്‍ മൂലമാകാം ലിഫ്റ്റ് അടിയന്തരമായി പ്രവര്‍ത്തനം നിലച്ചു. ഇതു മൂലം കൂടുതല്‍ അപകടമുണ്ടായില്ല. ലിഫ്റ്റ് തിരിച്ചു താഴേക്കു ചലിച്ചതോടെ കുഞ്ഞിനു നിലത്തിറങ്ങാനായി. തുടര്‍ന്ന് ചെറിയ പരിക്കുകളോടെ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.
കുഞ്ഞുങ്ങള്‍ ഓടിപ്പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ ഉപയോഗിക്കുന്നതാണ് കൈയിലുണ്ടായിരുന്ന തോല്വാര്. വ്യാഴാഴ്ച ഹ്യൂബെ പ്രവിശ്യയിലെ ദയേ നഗരത്തിലാണു മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം. നൂറുകണക്കിന് ആളുകളാണ് വീഡിയോ കണ്ട് സമൂഹമാധ്യമങ്ങളില്‍ ഞെട്ടലോടെ പ്രതികരിച്ചത്.

Keywords: Toddler Gets Dragged Up The Doors Of An Elevator In Horrifying Video, Beijing, Video, News, Social Network, Injured, Parents, China, World.Heart-stopping moment! Toddler walked into the elevator alone with leash attached to her wrist. When the elevator started, she got hung up by the leash for over a minute. Luckily, the elevator went into an emergency halt. Please watch your children at all times! pic.twitter.com/ZWTMstPu7F— People's Daily, China (@PDChina) May 29, 2020
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.