കാന്‍സര്‍ ബാധിച്ച നാലു വയസുകാരന് കീമോ തെറാപ്പിക്ക് വേണ്ടി പ്രതിരോധ ശേഷി പരിശോധിച്ചപ്പോള്‍ കൊറോണ പോസിറ്റീവ്; വൈകാതെ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയ കുട്ടി ആറ് ദിവസത്തെ ഐസോലേഷന്‍ വാസത്തിന് ശേഷം ആരോഗ്യത്തിലേക്ക്
Apr 11, 2020, 10:53 IST
ലണ്ടന്‍: (www.kvartha.com 11.04.2020) കാന്‍സര്‍ ബാധിച്ച് കീമോതെറാപ്പിക്കിടെ പ്രതിരോധശേഷി പരിശോധിച്ചപ്പോള്‍ നാലു വയസുകാരന് കൊറോണ പോസിറ്റീവ്. ഒടുവില്‍ വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിച്ച് നാലുവയസുകാരന്‍. ആര്‍ച്ചീ വില്‍ക്‌സ് എന്ന നാലുവയസുകാരനാണ് രോഗക്കിടക്കയിലും കൊറോണയെ തോല്‍പ്പിച്ചത്. ലണ്ടനിലെ എസക്‌സിലാണ് സംഭവം.
ന്യൂറോബ്ലാസ്റ്റോമ എന്ന കാന്‍സര്‍ ബാധിതനായ ആര്‍ച്ചീ 2019 ജനുവരി മുതല്‍ കീമോ തെറാപ്പിക്ക് വിധേയനാകുന്നുണ്ട്. പ്രതിരോധശേഷി എങ്ങനെയുണ്ടെന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. വൈകാതെ തന്നെ ആര്‍ച്ചീ കൊവിഡ് 19 രോഗലക്ഷണങ്ങളും കാണിച്ച് തുടങ്ങി. ഇതോടെ സഹോദരനും മാതാപിതാക്കളും ഐസൊലേഷനില്‍ കഴിയുകയായിരുന്നു.
ലണ്ടനിലെ കാന്‍സര്‍ ബാധയുള്ള കുട്ടികളിലെ ആദ്യ കൊവിഡ് ബാധയായിരുന്നു ആര്‍ച്ചീയുടേത്. രോഗലക്ഷണങ്ങള്‍ കൂടിയതോടെ ആര്‍ച്ചീയെ കാംബ്രിഡ്ജിലെ അഡെന്‍ബ്രൂക്ക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാന്‍സര്‍ വാര്‍ഡില്‍ നിന്ന് കൊവിഡ് വാര്‍ഡിലേക്ക് മാറ്റിയ കുട്ടി ആറുദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീണ്ടും സ്രവ പരിശോധന നെഗറ്റീവ് ആയത് മാതാപിതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരുപോലെ ആശ്വാസം നല്‍കി.
കഴിഞ്ഞ ദിവസം കൊവിഡ് 19 മൂലമുള്ള ആശുപത്രിവാസം അവസാനിച്ച് ആര്‍ച്ചീയും പിതാവും വീട്ടില്‍ തിരിച്ചെത്തി. പതിനാല് ദിവസം ഐസൊലേഷനില്‍ തുടരാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
Keywords: News, World, London, Hospital, COVID19, Boy, Cancer, Health, Parents, Toddler Beats Corona Virus while also Fighting Cancer with Gruelling Chemotherapy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.