ഒരു ദുരന്തത്തെ അതിജീവിച്ച ബിസ്‌ക്കറ്റ് വില്‍പനയ്ക്ക്‌

 


(www.kvartha.com 10.10.2015) ബിസ്‌ക്കറ്റ് ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഇഷ്ടപ്പെടുന്ന ബിസ്‌ക്കറ്റിന്റെ രുചി അത്രേമല്‍ കൊതിപ്പിക്കുന്നതാണ്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും വില കൂടിയ ബിസ്‌ക്കറ്റിനെ കുറിച്ച്? ഇല്ലെങ്കില്‍ ദാ ഇപ്പോള്‍ ആലോചിക്കാം. അങ്ങനെയൊരു ബിസ്‌ക്കറ്റ്  ഉണ്ട്. അതും നൂറ്റാണ്ട് പഴക്കമുളളത്. ഇതാ ആ ബിസ്‌ക്കറ്റ് വാങ്ങാനും അവസരമുണ്ട്. ഈ മാസം 24ന് ഇംഗ്ല്യുിലെ വില്‍സ്‌ഷെയറില്‍ ഈ ബിസ്‌കറ്റ് വില്‍പ്പനയ്ക്ക് വയ്ക്കും.

എന്നാല്‍ ചുളുവിലയ്ക്ക് ബിസ്‌കറ്റ് ഇതു കിട്ടുമെന്ന് കരുതേണ്ട, ഏതാണ്ട് എണ്ണായിരം മുതല്‍ പതിനായിരം പൗണ്ട് വരെയായിരിക്കും വില. കാരണം വലിയൊരു ദുരന്തത്തെ അതിജീവിച്ച ബിസ്‌കറ്റാണിത്. വിശദമായി പറഞ്ഞാല്‍ ടൈറ്റാനിക് കപ്പല്‍ ദുരന്തത്തെ അതിജീവിച്ച ബിസ്‌ക്കറ്റാണിത്. ലോകം കണ്ട ഏറ്റവും വലിയ ജലദുരന്തത്തെ അതിജീവിച്ചു ഇത്ര നാള്‍ കേടുകൂടാതെയിരുന്നു ഈ ബിസ്‌ക്കറ്റ്.

ടൈറ്റാനിക് മുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എസ്എസ് കാര്‍പാത്യ എന്ന കപ്പലിലെ യാത്രക്കാരനായിരുന്ന ജയിംസ് ഫെന്‍വിക്കാണ് ഈ ബിസ്‌കറ്റ് സൂക്ഷിച്ചിരുന്നത്. കൊഡാക്കിന്റെ ക്യാമറ ഫിലിം പാക്കറ്റിലാണ് ഇയാള്‍ ബിസ്‌കറ്റ് സൂക്ഷിച്ചിരുന്നത്. സ്പില്ലേസ് ആന്‍ഡ് ബേക്കേഴ്‌സ് പൈലറ്റ് ബിസ്‌കറ്റാണിത്. ടൈറ്റാനിക്കിലെ ലൈഫ് ബോട്ടില്‍ നിന്ന് 1912 ല്‍ ലഭിച്ച പൈലറ്റ് ബിസ്‌കറ്റ് എന്ന കുറിപ്പോടെയാണ് ജയിംസ് ഈ ബിസ്‌കറ്റ് സൂക്ഷിച്ചിരുന്നത്. 1500 ഓളം പേര്‍ അന്ന് ദുരന്തത്തില്‍ മരിച്ചിരുന്നു. എന്നാല്‍ ബിസ്‌ക്കറ്റ് വെള്ളം നനഞ്ഞിട്ടും നശിച്ചില്ല. ടൈറ്റാ്യൂിക്ക് ദുരത്തിന്റെ നിരവധി ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടൊഗ്രാഫറാണ് ജയിംസ് ഫെന്‍വിക്ക്. ദുരന്തത്തിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയുമെല്ലാം ഇപ്പോഴും നമ്മള്‍ കാണുന്ന ചിത്രങ്ങള്‍ ജയിംസ് ഫെന്‍വിക്ക് എടുത്തതാണ്. അദ്ദേഹം സൂക്ഷിച്ച ബിസ്‌കറ്റും ഇപ്പോള്‍ ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ഒരു ദുരന്തത്തെ അതിജീവിച്ച ബിസ്‌ക്കറ്റ് വില്‍പനയ്ക്ക്‌

 
SUMMARY: What could be the world’s most valuable biscuit, which survived the sinking of the Titanic more than a century ago, is to be sold at auction. The Spillers and Bakers pilot biscuit – a type of cracker made from flour and water – survived the sinking of the Titanic in 1912 in which about 1,500 people died. It was part of a survival kit stored within one of the ill-fated ocean liner’s lifeboats and was kept as a souvenir.

The biscuit will go under the hammer at Henry Aldridge & Son auctioneers in Devizes, Wiltshire, on 24 October and is estimated to fetch between £8,000 and £10,000.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia