Strength | ഒരു നിമിഷത്തേക്ക് അങ്ങ് ഇല്ലാണ്ടായി! താടിയെല്ലുകള്‍ കൊണ്ട് കൂടിന്റെ പൂട്ട് തകര്‍ത്ത് കടുവ; വീഡിയോ കണ്ട് കണ്ണുതള്ളി നെറ്റിസൻസ്
● കടുവകൾ അസാമാന്യമായ ശക്തിയുള്ളവരാണ്
● മൃഗങ്ങളെ തടവിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് വഴിതുറന്നു.
● പലരും മൃഗങ്ങൾക്ക് സ്വാതന്ത്ര്യം ആവശ്യമാണെന്ന് വാദിച്ചു.
ന്യൂഡൽഹി: (KVARTHA) വന്യമൃഗങ്ങളിലെ വേട്ടക്കാരില്‍ കേമന്മാരാണ് കടുവകള്‍. അസാമാന്യമായ ശക്തിക്കും പ്രച്ഛന്നതയ്ക്കും പേരുകേട്ട ഇവ ഗാംഭീര്യമുള്ള ഭീമന്മാരായാണ് കണക്കാക്കപ്പെടുന്നത്. അവരുടെ ഭയങ്കരമായ വേട്ടയാടല്‍ വൈദഗ്ധ്യവും പേശീ ശക്തിയും ആരെയും വിറപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇവയുടെ ഭയം ഉളവാക്കുന്ന വേട്ടയാടലിന്റെ നിരവധി ദൃശ്യങ്ങളാണ് പലപ്പോഴും സോഷ്യല്‍ മീഡിയ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇവയുടെ കഴിവും ശക്തിയും വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വീഡിയോ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ കാണികള്‍ ഞെട്ടി.
മിഹൈല്‍ ടൈഗര്‍ എന്ന പേരിലുള്ള റഷ്യന്‍ പേജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഈ ദൃശ്യങ്ങളില്‍ ഒരു കൂട്ടില്‍ കിടക്കുന്ന കടുവയൊണ് കാണുന്നത്. തുടര്‍ന്ന് ഈ കടുവ തന്റെ പല്ലുകളും താടിയെല്ലുകളും ഉപയോഗിച്ച് പൂട്ട് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അല്പനേരത്തെ പരിമ്രത്തിനൊടുവില്‍ പൂട്ട് തകരുകയും കൂട് തുറന്ന് കടുവ വെളിയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതുമാണ് കാണുന്നത്. ഇതോടെ വീഡിയോ അവസാനിക്കുകയാണ്. എന്നാല്‍ അതേസമയം യഥാര്‍ത്ഥത്തില്‍ കടുവയ്ക്ക് കൂട്ടില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ സാധിച്ചോ ഇല്ലയോ എന്നതിനെക്കുറിച്ച് വീഡിയോയില്‍ വ്യക്തമാക്കിയിട്ടില്ല.
ഒരാഴ്ച മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഒരു ദശലക്ഷത്തിലധികം കാഴ്ചക്കാര്‍ കണ്ടുകഴിഞ്ഞു. ആശ്ചര്യം ഉളവാക്കുന്ന ഈ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്.ഒരു ഉപയോക്താവ് 'നിങ്ങള്‍ വിചാരിക്കുന്നതിലും മിടുക്കരാണ് മൃഗങ്ങള്‍', എന്ന് അഭിപ്രായപ്പെട്ടു, മറ്റൊരാള്‍, 'കൊള്ളാം! എന്തൊരു മിടുക്കന്‍ കടുവ!', എന്നാണ് പ്രതികരിച്ചത്. 'ഒരു കാരണവശാലും അവന്‍ ആ പൂട്ട് തകര്‍ത്തില്ല, ഞാന്‍ ഇനി മൃഗശാലയിലേക്ക് പോകുന്നില്ല', മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
അതേസമയം മൃഗങ്ങളെ തടങ്കലിലാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കും വീഡിയോ തുടക്കമിട്ടു. ഒരാള്‍ 'മൃഗങ്ങളെ തടവിലിടുന്നത് നല്ലതല്ല' എന്ന് കുറിച്ചു. 'ഞങ്ങള്‍ അവരെ സ്‌നേഹിക്കുന്നു, പക്ഷേ അവര്‍ക്ക് സ്വാതന്ത്ര്യം ആവശ്യമാണ്. അവരെ നമ്മള്‍ ജയിലില്‍ അടക്കരുത്', എന്ന് മറ്റൊരാള്‍ ദു:ഖം പ്രകടിപ്പിച്ചു.
#tiger #escape #viralvideo #animal #wildlife #nature #conservation