Jenin attack | നടുക്കുന്ന ഓര്‍മകള്‍ ഉറങ്ങുന്ന ജെനിനില്‍ വീണ്ടും അശാന്തി; ഉഴുതുമറിച്ച് കണ്ണീര് വീഴ്ത്തി ഇസ്റാഈല്‍; ഫലസ്തീനില്‍ നടക്കുന്നത് 20 വര്‍ഷത്തിനിടെ ഏറ്റവും വലിയ സൈനിക ആക്രമണം; വീണ്ടും ഭവനരഹിതരാകുമെന്ന ആശങ്കയില്‍ അഭയാര്‍ഥികള്‍; 3,000 പേര് പലായനം ചെയ്തു; പ്രദേശത്തിന്റെ ചരിത്രവും വര്‍ത്തമാനവും അറിയാം
Jul 4, 2023, 19:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വെസ്റ്റ് ബാങ്ക്: (www.kvartha.com) ഫലസ്തീനിലെ വെസ്റ്റ് ബാങ്കിന്റെ വടക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ജെനിന് അഭയാര്‍ഥി കാംപ് വീണ്ടും വിനാശകരമായ ഇസ്രാഈലി ആക്രമണത്തെ അഭിമുഖീകരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ചെയാണ് ഇസ്റാഈല്‍ സേന വ്യോമാക്രമണത്തോടെ നടപടി ആരംഭിച്ചത്. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇസ്റാഈല്‍ രൂപീകരണത്തില്‍ അഭയം നഷ്ടപ്പെട്ട പലസ്തീനികള്‍ക്കായി 1950ല്‍ വെസ്റ്റ് ബാങ്കില്‍ സ്ഥാപിച്ചതാണ് ജെനിന് അഭയാര്‍ഥി കാംപ്.
പലസ്തീനിലെ ജൂതകുടിയേറ്റത്തെത്തുടര്ന്ന് ഇസ്റാഈല്‍ രൂപീകരിക്കപ്പെട്ടതിന്റെ ദുരന്തസ്മരണയായി അറബ് വംശജര്‍ മെയ് 15ന് നക്ബ ദിനം (ദുരന്തദിവസം) ആയി ആചരിച്ചുവരുന്നുണ്ട്. അന്ന് മുതല്‍ മൂന്ന് തലമുറ ഫലസ്തീനികള്‍ക്ക് അഭയം നല്കിയ ഭവനമാണ് ജെനിന് അഭയാര്‍ഥി കാംപ്. ഏറ്റവും പുതിയ ഇസ്റാഈല്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ അഭയാര്‍ഥികളെ വീണ്ടും ഭവനരഹിതരാക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
സ്ഫോടക വസ്തുക്കള്‍ നീക്കം ചെയ്യാനാണെന്ന് പറഞ്ഞാണ് 'ഓപറേഷന് ഹോം ആന്‍ഡ് ഗാര്ഡന്' എന്ന പേരില്‍ ജെനിനില്‍ ഇസ്റാഈലിന്റെ നടപടി. എന്നാല്‍ ഇസ്റാഈല്‍ സേന ജെനിനിലെ വീടുകളും വാഹനങ്ങളുമെല്ലാം ഇടിച്ചുനിരത്തുകയാണെന്ന് അഭയാര്‍ഥികള്‍ പറയുന്നു. ഇസ്രാഈലിന്റെ ഓപറേഷന് ആരംഭിച്ചതിന് ശേഷം ഏകദേശം 3,000 ഫലസ്തീനികള്‍ കാംപില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്ന് ജെനിന് ഡെപ്യൂടി ഗവര്‍ണര്‍ കമാല്‍ അബു അല്‍ റൂബ് പറഞ്ഞു.
'തിങ്കളാഴ്ച പുലര്‍ചെ ഒരു ബോംബാക്രമണത്തിലാണ് താന്‍ ഉണര്‍ന്നത്. തന്റെ കൊച്ചുമകള്‍ ഭയന്ന് വിറയ്ക്കുകയും കരയുകയും ചെയ്തു', കാംപിന്റെ മധ്യഭാഗത്ത് താമസിക്കുന്ന മൂന്ന് കുട്ടികളുടെ മാതാവായ ഹൈഫ അബു സിറിയയെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട് ചെയ്തു.
ആക്രമണങ്ങളുടെ ചരിത്രം
ജെനിന് നഗരത്തിന് ഏകദേശം ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജെനിന് അഭയാര്‍ഥി കാംപ് 1953-ല്‍ സ്ഥാപിക്കപ്പെട്ടത്, 1948-ല്‍ പലസ്തീനിന്റെ വടക്കന്‍ ഭാഗങ്ങളില്‍, പ്രധാനമായും ഹൈഫ, നസ്രത്ത് എന്നിവിടങ്ങളിലെ 50-ലധികം ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട ഫലസ്തീനികളെ പാര്‍പ്പിക്കാന്‍ വേണ്ടിയാണ്. 1967-ല്‍ ഇസ്രാഈല്‍ സേന കാംപ് ഉള്‍പ്പെടെ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തു.
സൈനിക റെയ്ഡുകളില് മൂന്ന് തലമുറ ഫലസ്തീനികള്‍ അക്രമം സഹിക്കേണ്ടി വന്നു. 2002-ല്‍ രണ്ടാം ഇന്‍തിഫാദയില്‍ (പലസ്തീന് സായുധ വിമോചന സമരം) ഇസ്രാഈല്‍ സൈനികര്‍ പതിയിരുന്ന് ആക്രമണം നടത്തിയപ്പോള്‍ കാംപ് ഏതാണ്ട് നശിപ്പിക്കപ്പെട്ടു. ഹ്യൂമന്‍ റൈറ്റ്സ് വാച് (HRW) നടത്തിയ അന്വേഷണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 52 ഫലസ്തീനികള്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. 23 ഇസ്രാഈലി സൈനികരും കൊല്ലപ്പെട്ടു.
മോശം ജീവിത സാഹചര്യങ്ങള്‍
ജെനിന് കാംപില്‍ ഇസ്രാഈലിനേക്കാളും 70 മടങ്ങ് ജനസാന്ദ്രതയുണ്ട് - 14,000 ആളുകള്‍ ഏകദേശം 0.42 ചതുരശ്ര കിലോമീറ്റര്‍ (0.16 ചതുരശ്ര മൈല്‍) സ്ഥലത്ത് തിങ്ങിക്കൂടി താമസിക്കുന്നു. യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി (UNRWA) യുടെ 19 ഔദ്യോഗിക കാംപുകളില്‍ ഒന്നാണിത്. ഇടുങ്ങിയതോ കളിക്കാന്‍ കഴിയാത്തതോ ആയ പ്രദേശങ്ങള്‍ക്കിടയില്‍ കുട്ടികള്‍ എങ്ങനെ കാംപില്‍ സമയം ചിലവഴിക്കുന്നുവെന്നും കുട്ടികള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍, വര്‍ഗീയ അതിക്രമങ്ങള്‍, മയക്കുമരുന്ന് ദുരുപയോഗം എന്നിവയ്ക്ക് വിധേയരാകുന്നത് എങ്ങനെയെന്നും യുഎന്‍ ഏജന്‍സി റിപോര്‍ട് ചെയ്തിട്ടുണ്ട്.
കൂടാതെ, വെസ്റ്റ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയും ദാരിദ്ര്യ നിരക്കും ഉള്ള പ്രദേശമാണിത്. കൂടുതലും ഇസ്രാഈല്‍ ഏര്‍പ്പെടുത്തിയ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിയന്ത്രണങ്ങള്‍ കാരണമാണ് ജെനിന് ദുരിതം അനുഭവിക്കുന്നത്. സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടും നിരവധി ചെറുപ്പക്കാര്‍ തൊഴില്‍രഹിതരായി തുടരുന്നു. ഇത് അക്രമവും ലഹരിവസ്തുക്കളുടെ ദുരുപയോഗവും വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നതായി യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി പറയുന്നു. കാംപില്‍ ഇടയ്ക്കിടെ വെള്ളവും വൈദ്യുതിയും തടസപ്പെടാറുണ്ട്. ഇസ്രാഈല്‍ പുതിയ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു.
പ്രതിരോധത്തിന്റെ പ്രതീകം
2021-ന്റെ മധ്യത്തില്‍ ഇസ്രാഈല്‍ സൈനിക അധിനിവേശം വര്‍ധിപ്പിക്കുകയും ആക്രമണം വര്‍ധിക്കുകയും ചെയ്തപ്പോള്‍, ഈ കാംപ് നൂറുകണക്കിന് സായുധ ഫലസ്തീന് പോരാളികളുടെ കേന്ദ്രമായി മാറി, അവര്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ഉയര്‍ന്നു. ചെറുത്തുനില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ലാത്ത ഇവിടത്തെ യുവ ഫലസ്തീനികള്‍, ജെനിന് ബ്രിഗേഡ്, ഫലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ്, ഹമാസ്, ഫതഹ് എന്നിവയുടെ സായുധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
പുതിയ ആക്രമണം
ഡ്രോണുകള്‍, റോകറ്റുകള്‍, 1,000 മുതല്‍ 2,000 വരെ അടങ്ങുന്ന സൈനിക സംഘം, നിരവധി ഡസന്‍ കവചിത സൈനിക വാഹനങ്ങളുമായാണ് ഇസ്രാഈലിന്റെ ഇപ്പോഴത്തെ സൈനിക നടപടി. ഇസ്രാഈല്‍ സൈന്യം കാംപ് വളയുകയും ജെനിനിലേക്ക് പ്രവേശിക്കാന്‍ ട്രാക്ടറുകളും ഉപയോഗിക്കുകയും ചെയ്തു. റോഡുകള്‍ക്കും വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ വരുത്തി. ഇതുവരെ കുട്ടികളടക്കം 10 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, ചിലര്‍ ഗുരുതരാവസ്ഥയിലാണ്. ആയിരക്കണക്കിന് ആളുകള്‍ ഈ മേഖലയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

Keywords: Jenin attack, Israel, Palestine, West Bank, World News, Malayalam News, Palestine, Israel, War, Trending News, Viral News, Thousands of Palestinians flee Jenin refugee camp after major Israeli attack.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.