വാഹനങ്ങളുടെ നീണ്ട നിര കണ്ട് അന്തംവിട്ടോ? എന്നാല്‍ കേട്ടോ ഇത് കാര്‍ ഷോറൂമല്ല, പബ്ലിക് പാര്‍ക്കിംഗ് സ്‌പേസുമല്ല; ഒരു നേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകളോളം വാഹനങ്ങളില്‍ ക്യൂ നില്‍ക്കുന്ന ജനതയാണ്; സ്ഥലം ഏതാണെന്നറിയണ്ടേ? ടെക്‌സാസ്-അമേരിയ്ക്ക! വൈറലായി പാര്‍ക്കിംഗ് ഫോട്ടോസ്
Apr 22, 2020, 15:29 IST
ന്യൂയോര്‍ക്ക്: (www.kvartha.com 22.04.2020) വാഹനങ്ങളുടെ നീണ്ട നിര കണ്ട് അന്തംവിട്ടോ? എന്നാല്‍ കേട്ടോ ഇത് കാര്‍ ഷോറൂമല്ല, പബ്ലിക് പാര്‍ക്കിംഗ് സ്‌പേസുമല്ല. ഒരു നേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകളോളം വാഹനങ്ങളില്‍ ക്യൂ നില്‍ക്കുന്ന ജനതയാണ്. സ്ഥലം ഏതാണെന്നറിയണ്ടേ? ടെക്‌സാസ്-അമേരിയ്ക്ക! വൈറലായി പാര്‍ക്കിംഗ് ഫോട്ടോസ്
കൊറോണ വൈറസ് കത്തിപ്പടരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പലര്‍ക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഇതേതുടര്‍ന്ന് ഒരു നേരത്തെ ഭക്ഷണം വാങ്ങുന്നതിനായി വാഹനങ്ങളില്‍ എത്തിയവരാണ് ചിത്രത്തില്‍ കാണുന്നത്. കഴിഞ്ഞയാഴ്ച സാന്‍ അന്റോണിയോയില്‍ ഭക്ഷണത്തിനായി പതിനായിരം കാറുകള്‍ മണിക്കൂറുകളോളം കാത്തുനിന്നിരുന്നു. പാര്‍ക്കിംഗ് സ്ഥലത്തിന്റെ ഡ്രോണ്‍ ഫോട്ടോ വൈറലാവുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞദിവസം നടന്ന മറ്റൊരു ഭക്ഷണ വിതരണ സ്ഥലത്ത് രണ്ടായിരത്തില്‍ അധികം പേര്‍ കൂടി എത്തി.
കൊറോണ വൈറസിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട 20 ദശലക്ഷത്തിലധികം അമേരിക്കക്കാരില്‍ ചിലരായിരുന്നു ഭക്ഷണം വാങ്ങാന്‍ എത്തിയത്. അടുത്തിടെയാണ് ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
സാന്‍ അന്റോണിയോ ഫുഡ് ബാങ്ക് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് 200,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു വെയര്‍ഹൗസിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആപ്പിള്‍, ഓറഞ്ച്, തണ്ണിമത്തന്‍ തുടങ്ങിയവ നാല് തട്ടുകളിലായി അടുക്കിവെച്ചിരിക്കുന്നു. അതുപോലെ തന്നെ ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി,ചിക്കന്‍, ഗോമാംസം, ടാറ്റര്‍ ടോട്ടുകളും കാണാം. അവിടെ ജോലിക്കാര്‍ സാധനങ്ങളൊക്കെ അടുക്കി വെക്കുകയാണ്.
ഭക്ഷണ സാധനങ്ങള്‍ ജോലിക്കാര്‍ പെട്ടെന്ന് പെട്ടെന്ന് എടുത്ത് ആവശ്യക്കാര്‍ക്ക് നല്‍കുന്നു. ഫുഡ് ബാങ്ക് സിഇഒ എറിക് കൂപ്പര്‍ പറഞ്ഞു. 'ഇപ്പോള്‍, വൈറസ് ബാധിച്ചിരിക്കുന്നതിനാല്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടുതലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ദശലക്ഷത്തിലധികം ആളുകളുള്ള ഈ നഗരത്തില്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനൊപ്പം, സൗത്ത് ടെക്‌സാസിലുടനീളം 500 ഭക്ഷ്യ കലവറകളും ഫുഡ് ബാങ്ക് നല്‍കുന്നു. സാധാരണ ആഴ്ചയില്‍, ഭക്ഷ്യ ബാങ്ക് പ്രദേശത്തെ 60,000 ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നു. എന്നാല്‍ ഇന്ന്, ആളുകളുടെ എണ്ണം ഇരട്ടിയാണ്.
കഴിഞ്ഞ ആഴ്ച, നല്ല തിരക്കുണ്ടായിരുന്നു. 6,000 കുടുംബങ്ങള്‍ ഭക്ഷണ വിതരണത്തിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇതുസംബന്ധിച്ച വാര്‍ത്ത വന്നപ്പോള്‍ 4,000 ആളുകള്‍ അധികമുണ്ടായിരുന്നു.
ഇതോടെ ഞങ്ങള്‍ പരിഭ്രാന്തരായി. ഇത്രയും ആളുകള്‍ ഇതുവരെ ഭക്ഷണത്തിനായി എത്തിയത് കണ്ടിട്ടില്ല. കൂപ്പര്‍ പറയുന്നു. 'അതുകൊണ്ടുതന്നെ അത്രയും ആളുകള്‍ക്കുള്ള ഭക്ഷണം കരുതിയിരുന്നില്ല. തുടര്‍ന്ന് കൂടുതല്‍ ട്രക്കുകള്‍ അയയ്ക്കാനും സൈറ്റില്‍ കൂടുതല്‍ ഭക്ഷണം എത്തിക്കാനും വെയര്‍ഹൗസിനെ വിളിച്ചറിയിച്ചു. ഒടുവില്‍ ഭക്ഷണത്തിനെത്തിയ 10,000 പേരെയും വെറും കയ്യോടെ പറഞ്ഞയക്കാതെ എല്ലാവര്‍ക്കും ഭക്ഷണം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. കൂപ്പര്‍ പറയുന്നു.
എന്നാല്‍ തങ്ങളുടെ ഭക്ഷ്യബാങ്കിലേക്ക് വരുന്നവരില്‍ പകുതിയും ആദ്യമായി വരുന്നവരാണെന്ന് കൂപ്പര്‍ പറയുന്നു. 42 കാരിയായ എറിക കാമ്പോസിനെപ്പോലുള്ള അമ്മമാരാണ് ഇവര്‍. എറികക്ക് വീട്ടില്‍ രണ്ട് പെണ്‍മക്കളുണ്ട്. ബാങ്കില്‍ ജോലിയുണ്ടായിരുന്ന അവര്‍ക്ക് നല്ലൊരു വീടും കാറുമൊക്കെയുണ്ട്. എന്നാല്‍ കൊറോണ വൈറസിനെ തുടര്‍ന്ന് ജോലി നഷ്ടമായി. ഇതോടെയാണ് ഭക്ഷണത്തിനായി കൈനീട്ടേണ്ടി വന്നത്.
ആദ്യമൊക്കെ അവര്‍ക്ക് നാണമായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ക്ക് ഭക്ഷണം വാങ്ങുവാന്‍ ഒരു ലജ്ജയും തോന്നിയില്ല. തന്റെ കുട്ടികള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കേണ്ടത് തന്റെ കടമയാണെന്നും അതില്‍ ഒരു സങ്കചത്തിന്റെയും ആവശ്യം ഇല്ലെന്നും എറിക പറയുന്നു. ഇതുപോലെയുള്ളതാണ് ഇവിടെ എത്തുന്ന ഓരോരുത്തരുടേയും ജീവിതം.
സാന്‍ അന്റോണിയോ ഉള്‍പ്പെടെ രാജ്യവ്യാപകമായി 200 ഫുഡ് ബാങ്കുകളുള്ള ഒരു ശൃംഖലാണ് ഫീഡിംഗ് അമേരിക്ക. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യമെമ്പാടും ഉണ്ടെന്നും ഗ്രൂപ്പിന്റെ വക്താവ് സൈന വില്ലേറിയല്‍ പറഞ്ഞു.
കൊറോണ വൈറസിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ എങ്ങനെ കുടുംബത്തിന് ഭക്ഷണം എത്തിക്കും എന്ന് ചിന്തിക്കുന്നവരാണ്. അതേകുറിച്ച് വേവലാതിപ്പെടുന്നവര്‍ക്കുള്ള ഒരു കൈതാങ്ങാണ് തങ്ങളുടെ ഫുഡ് ബാങ്ക് എന്നും സൈന പറയുന്നു.
ആളുകളുടെ തിരക്ക് വര്‍ധിച്ചതോടെ വെള്ളിയാഴ്ച രാവിലെ സാന്‍ അന്റോണിയോ ഫുഡ് ബാങ്ക് അലാമോഡോം പാര്‍ക്കിംഗ് സ്ഥലത്ത് മറ്റൊരു പോപ്പ്-അപ്പ് വിതരണ കേന്ദ്രം കൂടി സ്ഥാപിച്ചു. എന്നാല്‍ പലചരക്ക് സാധനങ്ങള്‍ കൈമാറാന്‍ തുടങ്ങിയപ്പോഴേക്കും രണ്ടായിരത്തിലധികം കാറുകളാണ് എത്തിയത്. ഇവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ക്കായി രാത്രി മുഴുവന്‍ കാത്തിരിക്കേണ്ടി വരികയും ചെയ്തു എന്നും സൈന പറയുന്നു.
Keywords: Thousands Of Cars Line Up At One Texas Food Bank As Job Losses Hit Hard, New York, News, Food, Social Network, America, Health, Health & Fitness, Lockdown, World.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.