ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി
Jun 10, 2016, 13:02 IST
ADVERTISEMENT
ലൂയിസ്‌വില്‍: (www.kvartha.com 10.06.2016) ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. താരത്തിന്റെ അന്ത്യകര്‍മങ്ങള്‍ ജന്മനാട്ടില്‍ പുരോഗമിക്കുകയാണ്. മുസ്ലീം ആചാരപ്രകാരം രണ്ട് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ചടങ്ങില്‍ ആരാധകരും ബന്ധുക്കളുമടക്കം വന്‍ ജനാവലിയാണ് എത്തിയത്.
Keywords: Thousands gather for Muslim funeral honoring Muhammad Ali, V I P, Freedom Hall, Relatives, Religion, Boxing, Dead Body, Islam, Photo, World.
ഫ്രീഡം ഹാളില്‍ നടക്കുന്ന അന്ത്യകര്‍മ്മങ്ങള്‍ പകര്‍ത്താനും മൃതശരീരം കിടത്തിയിരിക്കുന്ന ശവമഞ്ചത്തിന്റെ പടമെടുക്കാനും ആളുകള്‍ മത്സരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ലോകത്തിന്റെ പല കോണുകളില്‍ നിന്നെത്തിയ സാധാരണക്കാരും വി.ഐ.പികളും അടങ്ങുന്ന വന്‍നിരതന്നെ രണ്ടുദിവസമായി നടക്കുന്ന അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ലോകത്ത് പകരംവയ്ക്കാനില്ലാത്ത പേരായി മാറിയ മുഹമ്മദലി ഒടുവില്‍ പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ചാണ് ലോകത്തോട് വിടപറഞ്ഞത്. വര്‍ണ വിവേചനം നേരിടുന്ന കാലഘട്ടത്തില്‍ ജീവിച്ചിട്ടും ലോകത്തിന്റെ നെറുകെയിലേക്കുയരാന്‍ മുഹമ്മദലിക്ക് കഴിഞ്ഞു. 1964 ലായിരുന്നു താരം ഇസ്ലാം മതം സ്വീകരിച്ചത്.

Also Read:
മുക്കുപണ്ട തട്ടിപ്പ്; പരിശോധന മുട്ടത്തൊടി ബാങ്കിന്റെ കൂടുതല്‍ ശാഖകളിലേക്കും പ്രതികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു
Keywords: Thousands gather for Muslim funeral honoring Muhammad Ali, V I P, Freedom Hall, Relatives, Religion, Boxing, Dead Body, Islam, Photo, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.