ഗദ്ദാഫിക്കൊപ്പം കത്രീന കൈഫ്; ചിത്രങ്ങള്‍ വൈറലാകുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 10.07.2017) ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിക്കൊപ്പം ബോളിവുഡ് താരം കത്രീന കൈഫ് ഇരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മോഡല്‍ ഷമീത സിന്‍ഹയാണ് കത്രീനയുടെ പഴയ ചില മോഡലിങ് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് പകര്‍ത്തിയതാണ് ചിത്രങ്ങള്‍.

തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഷമിത ചിത്രങ്ങള്‍ പങ്കുവച്ചത്. 'പെണ്‍കുട്ടികളേ.. ഈ യാത്ര ഓര്‍ക്കുന്നുണ്ടോ? ഏകദേശം 15 വര്‍ഷം മുമ്പ് ലിബിയയില്‍ നടന്ന ഫാഷന്‍ ഷോയും ഗദ്ദാഫിയെ കണ്ടതും ഓര്‍മയുണ്ടോ' എന്നു ചോദിച്ചാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഈ ചിത്രമെടുക്കുന്ന സമയത്ത് ഗദ്ദാഫി ഭയചകിതനായിരുന്ന ഏകാധിപതിയായിരുന്നു. ആമസോണിയന്‍സ് എന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടം വനിതാ അംഗരക്ഷകരാണ് അന്ന് ഗദ്ദാഫിയുടെ കൂടെയുണ്ടായിരുന്നത്.

ഗദ്ദാഫിക്കൊപ്പം കത്രീന കൈഫ്; ചിത്രങ്ങള്‍ വൈറലാകുന്നു

കത്രീനയ്ക്ക് ഗദ്ദാഫിയുടെ സ്ഥാനമാനങ്ങള്‍ കൃത്യമായി അറിയാമായിരുന്നിരിക്കണം. കത്രീനയുടെ നിഷ്‌കളങ്കതയാര്‍ന്ന മുഖഭാവവുമായാണ് കത്രീന ഇരിക്കുന്നത്. ഈ ചിത്രങ്ങള്‍ കാണുമ്പോഴുള്ള കത്രീനയുടെ പ്രതികരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

Keywords:  Mumbai, India, World, Katrina kaif, Libya, Photo, Social Network, Entertainment, This photo of Katrina Kaif posing with Libyan dictator Muammar Gaddafi is going viral 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia