50 Year Battery | മൊബൈൽ ഫോൺ ഒരിക്കൽ ചാര്‍ജ് ചെയ്താല്‍ മതി; പിന്നീട് അമ്പത് വർഷത്തേക്ക് പ്രവർത്തിക്കും! സാങ്കേതികവിദ്യയിൽ സുപ്രധാന വഴിത്തിരിവ്, പുതിയ ബാറ്ററി വരുന്നു; ലോകം മാറുമോ?

 


ബെയ്ജിംഗ്: (KVARTHA) പുതിയ തരം ബാറ്ററി നിർമിക്കുമെന്ന് അവകാശപ്പെട്ട് ചൈനീസ് സ്റ്റാർട്ടപ്പ് കമ്പനി. തങ്ങളുടെ ബാറ്ററി 50 വർഷത്തോളം നിലനിൽക്കുമെന്നും സാധാരണ ബാറ്ററികൾ പോലെ സ്ഥിരമായ ചാർജിംഗോ അറ്റകുറ്റപ്പണികളോ ആവശ്യമില്ലെന്നും കമ്പനി പറയുന്നു. തങ്ങളുടെ പുതിയ ഉൽപന്നത്തിന് 50 വർഷത്തേക്ക് മൊബൈൽ ഫോണുകൾ പോലുള്ള ഗാഡ്‌ജെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഊർജം ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് ചൈനീസ് കമ്പനിയായ ബീറ്റാവോൾട്ട് (Betavolt Technology) വ്യക്തമാക്കി.
  
50 Year Battery | മൊബൈൽ ഫോൺ ഒരിക്കൽ ചാര്‍ജ് ചെയ്താല്‍ മതി; പിന്നീട് അമ്പത് വർഷത്തേക്ക് പ്രവർത്തിക്കും! സാങ്കേതികവിദ്യയിൽ സുപ്രധാന വഴിത്തിരിവ്, പുതിയ ബാറ്ററി വരുന്നു; ലോകം മാറുമോ?


പ്രവർത്തനം എങ്ങനെ?

അമ്പത് വര്‍ഷം വരെ നിലനില്‍ക്കാന്‍ കഴിയുന്ന റേഡിയോ ന്യൂക്ലൈഡ് ബാറ്ററിയാണ് കമ്പനി വികസിപ്പിക്കുന്നത്. 63 ന്യൂക്ലിയർ ഐസോടോപ്പുകൾ ഉപയോഗിച്ച് 100 മൈക്രോവാട്ടുകളും മൂന്ന് വോൾട്ട് വൈദ്യുത വോൾട്ടേജും റേഡിയോ ആക്ടീവ് ക്ഷയ പ്രക്രിയയിലൂടെ ഉൽപ്പാദിപ്പിക്കുന്ന ബാറ്ററിയാണ് വികസിപ്പിക്കുന്നതെന്നും അടുത്ത തലമുറ ബാറ്ററി പൈലറ്റ് ടെസ്റ്റിംഗ് ഘട്ടത്തിൽ എത്തിയതായും കമ്പനി അറിയിച്ചു. വൈകാതെ ഫോണുകൾ, ഡ്രോണുകൾ തുടങ്ങിയവയ്ക്ക് വാണിജ്യാവശ്യങ്ങൾക്കായി അവ നിർമിക്കാനാണ് ലക്ഷ്യം.

എയ്‌റോസ്‌പേസ്, എഐ ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, മൈക്രോപ്രൊസസറുകൾ, നൂതന സെൻസറുകൾ, ചെറിയ ഡ്രോണുകൾ, മൈക്രോ റോബോട്ടുകൾ തുടങ്ങി നിരവധി കാര്യങ്ങളിൽ ദീർഘകാല വൈദ്യുതി വിതരണത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ ആണവോർജ ബാറ്ററികൾക്ക് കഴിയുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതോടെ, എഐ സാങ്കേതിക വിപ്ലവത്തിൽ ചൈനയുടെ മുന്നേറ്റത്തിന് ഇത് സഹായിക്കുമെന്ന് കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു.


അമേരിക്കയും യൂറോപ്പും ഇപ്പോഴും പിന്നിലാണ്

ഇരുപതാം നൂറ്റാണ്ടിലാണ് ഈ പ്രക്രിയ ആദ്യമായി കണ്ടെത്തിയത്. സോവിയറ്റ് യൂണിയനിലെയും അമേരിക്കയിലെയും ശാസ്ത്രജ്ഞർ ഈ സാങ്കേതികവിദ്യ ബഹിരാകാശവാഹനങ്ങൾ, അണ്ടർവാട്ടർ സംവിധാനങ്ങൾ, വിദൂര ശാസ്ത്ര കേന്ദ്രങ്ങൾ എന്നിവയ്ക്കായി ഉപയോഗിച്ചു. എന്നിരുന്നാലും, തെർമോ ന്യൂക്ലിയർ ബാറ്ററികൾ ചിലവേറിയതും ഭാരമേറിയതുമായിരുന്നു. 2021 നും 2025 നും ഇടയിൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ചൈന 14-ാം പഞ്ചവത്സര പദ്ധതി നടപ്പാക്കി. ഇതിന് കീഴിൽ, ആണവോർജ ബാറ്ററികളുടെ ചെറുവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനുമുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു. അമേരിക്കയിലും യൂറോപ്പിലും ഇതിനെക്കുറിച്ചുള്ള ഗവേഷണം ഇപ്പോഴും നടക്കുന്നുണ്ട്.


എന്താണ് ഈ ബാറ്ററിയുടെ പ്രത്യേകത?

15x15x5 ക്യുബിക് മില്ലിമീറ്റർ വലിപ്പമുള്ളതാണ് തങ്ങളുടെ ആദ്യത്തെ ന്യൂക്ലിയർ ബാറ്ററിയെന്ന് ബെറ്റാവോൾട്ട് പറഞ്ഞു. ഇതിന് 100 മൈക്രോവാട്ട് പവറും മൂന്ന് വോൾട്ട് വോൾട്ടേജും നൽകാൻ കഴിയും. എന്നിരുന്നാലും, 2025 ഓടെ ഒരു വാട്ട് പവർ നൽകുന്ന ബാറ്ററി നിർമ്മിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. വലിപ്പം കുറവായതിനാൽ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് അവയെ പരസ്പരം ബന്ധിപ്പിക്കാൻ കഴിയും. ഒരിക്കലും ചാർജ് ചെയ്യേണ്ടി വരാത്ത മൊബൈൽ ഫോണും എപ്പോഴും പറക്കാൻ കഴിയുന്ന ഡ്രോണുകളുമാണ് കമ്പനി സങ്കൽപ്പിക്കുന്നത്. ബാറ്ററികൾക്ക് തീ പിടിക്കില്ലെന്നും പൊട്ടിത്തെറിക്കില്ലെന്നും 60 സെൽഷ്യസ് മുതൽ 120 സെൽഷ്യസ് വരെയുള്ള താപനിലയിലും ഇതിന് പ്രവർത്തിക്കാനാകുമെന്നും കമ്പനി അഭിപ്രായപ്പെടുന്നു.

Keywords:  News, Malayalam-News, World, World-News,Technology, This New Radioactive Battery Can Keep Your Future Phones Running For 50 Years.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia