War | 'മുടിയില്‍ നിന്നറിയാം, അതെന്റെ മാതാവാണ്'; മരിച്ചവരുടെ കൂട്ടത്തില്‍ മാതാവിനെ കണ്ടതിന് ശേഷം കൊച്ചുപെണ്‍കുട്ടി; യുദ്ധമുഖത്ത് നിന്നുള്ള നീറുന്ന ദൃശ്യം പുറത്ത്
Oct 26, 2023, 18:21 IST
ഗസ്സ: (KVARTHA) ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട തന്റെ മാതാവിനെ മുടിയിലൂടെ തിരിച്ചറിഞ്ഞ ഫലസ്തീന്‍ പെണ്‍കുട്ടിയുടെ ഹൃദസ്പര്‍ശിയായ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ബോംബാക്രമണത്തി ചേതനയറ്റ ശരീരം തന്റെ മാതാവിന്റേതാണെന്ന് മുടിയില്‍ നിന്ന് താന്‍ മനസിലാക്കിയെന്ന് പറഞ്ഞുകൊണ്ട് കൊച്ചുപെണ്‍കുട്ടി കരയുകയും നിലവിളിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അല്‍ജസീറയാണ് വീഡിയോ പുറത്തുവിട്ടത്.
മരണത്തില്‍ തകര്‍ന്ന് പോയ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുന്നതിനായി ഒപ്പമുള്ളവര്‍ മരിച്ചത് മാതാവല്ലെന്ന് പറഞ്ഞപ്പോഴായിരുന്നു പെണ്‍കുട്ടിയുടെ വികാരനിര്‍ഭരമായ പ്രതികരണം. എന്തിനാണ് മാതാവിനെ തന്നില്‍ നിന്ന് എടുത്തതെന്നും മാതാവില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും പെണ്‍കുട്ടി കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. വേദനയോടെ നിലവിളിച്ചുകൊണ്ട് തന്റെ കുടുംബത്തില്‍ നിന്ന് കൊല്ലപ്പെട്ടവരുടെ പേരുകളും
പെണ്‍കുട്ടി അക്കമിട്ട് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
നിലവില്‍ ഫലസ്തീനികള്‍ അനുഭവിക്കുന്ന ദുരന്തത്തിന്റെ നേര്‍ചിത്രങ്ങളില്‍ ഒന്നാണ് പെണ്‍കുട്ടിയിലൂടെ വ്യക്തമാകുന്നതെന്ന് നെറ്റിസന്‍സ് പ്രതികരിച്ചു. ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 7,028 ആയി ഉയര്‍ന്നതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 2,913 കുട്ടികളും 1,709 സ്ത്രീകളും 397 വൃദ്ധരും ഉള്‍പ്പെടുന്നു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 100-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

"I recognize her by her hair! Why, God, did you take her from me? I can't live without her!"
— Nezam Mahdawi نظام المهداوي (@NezamMahdawi) October 22, 2023
These are the words of a #Palestinian girl after the martyrdom of her mother.#Gazabombing #IsraelTerorrist pic.twitter.com/5msFZAA4sC
നിലവില്‍ ഫലസ്തീനികള്‍ അനുഭവിക്കുന്ന ദുരന്തത്തിന്റെ നേര്‍ചിത്രങ്ങളില്‍ ഒന്നാണ് പെണ്‍കുട്ടിയിലൂടെ വ്യക്തമാകുന്നതെന്ന് നെറ്റിസന്‍സ് പ്രതികരിച്ചു. ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 7,028 ആയി ഉയര്‍ന്നതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 2,913 കുട്ടികളും 1,709 സ്ത്രീകളും 397 വൃദ്ധരും ഉള്‍പ്പെടുന്നു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 100-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Keywords: Israel, Hamas, War, Gaza, Israel-Palestine War, Israel-Hamas War, War, Gaza Attack, World News, Malayalam News, 'This is my mother, I know her from her hair', A child after seeing mother among the dead.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.