തുടര്‍ച്ചയായ 5-ാംതവണയും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി നിലനിര്‍ത്തി ഫിന്‍ലന്‍ഡ്; 146 പേരുള്‍പെടുന്ന പട്ടികയില്‍ ഇന്‍ഡ്യയുടെ സ്ഥാനം ഏറെ പിന്നില്‍
Mar 19, 2022, 07:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹെല്‍സിങ്കി: (www.kvartha.com 19.03.2022) ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടര്‍ന്ന് ഫിന്‍ലന്‍ഡ്. തുടര്‍ച്ചയായ അഞ്ചാംതവണയാണ് ഫിന്‍ലന്‍ഡ് ഈ സ്ഥാനം നിലനിര്‍ത്തുന്നത്. 146 രാജ്യങ്ങള്‍ ഉള്‍പെടുന്ന പട്ടികയില്‍ 136-ാമതാണ് ഇന്‍ഡ്യയുടെ സ്ഥാനം. കഴിഞ്ഞവര്‍ഷത്തില്‍നിന്ന് മൂന്നുസ്ഥാനം മെച്ചപ്പെടുത്താന്‍ രാജ്യത്തിനായി.

ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച പുറത്തുവിട്ട സന്തോഷസൂചികയില്‍ ഡെന്മാര്‍കാണ് രണ്ടാം സ്ഥാനത്ത്. യുദ്ധം തകര്‍ത്ത അഫ്ഗാനിസ്താനാണ് പട്ടികയില്‍ അവസാനസ്ഥാനത്ത്. മൂന്നുസ്ഥാനം മെച്ചപ്പെടുത്തി യുഎസ് 16-ാമതെത്തി.
വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് പട്ടികയുടെ മുന്‍നിരയില്‍ ഇടംപിടിച്ചത്. ഐസ്ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ലക്‌സംബര്‍ഗ് രാജ്യങ്ങള്‍ ആദ്യ ആറുസ്ഥാനങ്ങളില്‍ ഉള്‍പെട്ടു.
കാനഡ-15, ബ്രിടന്‍-17, ഫ്രാന്‍സ്-20 സ്ഥാനത്താണ്. ലെബനന്‍ (145), സിംബാബ്വെ (144), റുവാണ്‍ഡ (143), ബോട്സ്വാന (142) എന്നിവയാണ് പട്ടികയിലെ മറ്റു അവസാനരാജ്യങ്ങള്‍.
കോവിഡ് ആരംഭിക്കുന്നതിന് മുമ്പും ശേഷവും സാമൂഹികമാധ്യമങ്ങളിലെ പ്രതികരണങ്ങളെക്കുറിച്ച് വിദഗ്ധര്‍ പഠനം നടത്തി. 18 രാജ്യങ്ങളിലുള്ളവരില്‍ ഉത്കണ്ഠ, ദുഃഖം എന്നിവയില്‍ വര്‍ധനയുണ്ടായി. എന്നാല്‍, ദേഷ്യം പ്രകടിപ്പിക്കുന്നതില്‍ കുറവുണ്ടായതായും സൂചിക വ്യക്തമാക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.