Employees | തൊഴിലിടങ്ങളിൽ മാനേജർമാർ വേണോ? ഈ കമ്പനി എല്ലാ മാനേജർമാരെയും നീക്കി പുതിയ പരീക്ഷണം നടത്തി; ജീവനക്കാർ ഇപ്പോൾ 20% കൂടുതൽ ഉൽപാദനക്ഷമതയുള്ളവരും സന്തുഷ്ടരുമാണെന്ന് കണ്ടെത്തൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഇന്നത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജോലിസ്ഥലത്തെ ഭൂപ്രകൃതിയിൽ ജീവനക്കാരുടെ ഇടപഴകൽ ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു. അടുത്തിടെ, ഒരു കമ്പനി ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനായി പുതിയ നൂതന സമീപനം അവതരിപ്പിച്ചു. വെർച്വൽ അസിസ്റ്റന്റ് പ്ലാറ്റ്‌ഫോമായ ടൈം (Time Etc) പരമ്പരാഗത മാനേജർമാരെ ഒഴിവാക്കി പകരം പരിശീലകരെ (കോച്ച്) നിയമിക്കാൻ തീരുമാനിച്ചതായി ഫോർച്യൂൺ റിപ്പോർട്ട് ചെയ്തു. ഫലങ്ങൾ ശ്രദ്ധേയമായിരുന്നു,

Employees | തൊഴിലിടങ്ങളിൽ മാനേജർമാർ വേണോ? ഈ കമ്പനി എല്ലാ മാനേജർമാരെയും നീക്കി പുതിയ പരീക്ഷണം നടത്തി; ജീവനക്കാർ ഇപ്പോൾ 20% കൂടുതൽ ഉൽപാദനക്ഷമതയുള്ളവരും സന്തുഷ്ടരുമാണെന്ന് കണ്ടെത്തൽ

ആറ് ജീവനക്കാർക്ക് ഒരു കോച്ച് എന്ന അനുപാതത്തിലായിരുന്നു നിയമനം. മെന്ററിംഗ് ചെയ്ത് ഉൽപാദനക്ഷമത വർധിപ്പിക്കാൻ ജീവനക്കാരെ സഹായിക്കുക, അവർ എങ്ങനെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുക, പ്രൊഫഷണലായി മാറുന്നതിന് പരിശീലനവും പിന്തുണയും നൽകുക എന്നിങ്ങനെയായിരുന്ന പരിശീലകരുടെ ജോലി.

മുകളിൽ നിന്ന് നിർദേശം നൽകുന്നതിനുപകരം, മുന്നോട്ട് പോകാനുള്ള സ്വന്തം വഴി കണ്ടെത്താൻ ജീവനക്കാരനെ ശാക്തീകരിക്കുന്നതിന് ഈ മാറ്റത്തിലൂടെ കഴിഞ്ഞുവെന്നാണ് കമ്പനിയുടെ അവകാശവാദം. ആത്മവിശ്വാസം വളർത്തൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽ അനുയോജ്യമായ ക്ലാസുകൾ നടത്താൻ പുറത്ത് നിന്നുള്ള വിദഗ്ധരെ ക്ഷണിച്ചുകൊണ്ട് കമ്പനി ശിൽപശാലകളും സംഘടിപ്പിക്കുന്നു. പുതിയ മാറ്റങ്ങളിലൂടെ ജീവനക്കാരുടെ പ്രകടനം 20% വരെ മെച്ചപ്പെട്ടുവെന്നും മാത്രമല്ല ജീവനക്കാർ കൂടുതൽ സന്തോഷവാന്മാരായി മാറിയെന്നും കമ്പനി അധികൃതർ വെളിപ്പെടുത്തി.

Keywords: News, National, New Delhi, World, Comapny Work, Manager, Employees, Time Etc,   This company removed all managers; Employees are now 20% more productive and happier.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia