(www.kvartha.com 10.09.2015) മലമുകളില്‍ നിന്നു ആര്‍ത്തലച്ചു വരുന്ന വെളളച്ചാട്ടം, ഇതിന് സമീപത്തായി സ്ഥാപിച്ച അമ്യൂസ്‌മെന്റ് പാര്‍ക്കിലെ സ്ലൈഡിങ് റൈഡില്‍ കയറി ആസ്വദിക്കുന്ന കുട്ടിക്കൂട്ടം. ഏതോ ഫാന്റസി ലോകത്തെ അനുസ്മരിപ്പിക്കുന്ന നഗരത്തിന്റെ ചിത്രം. വിസ്മയം ജനിപ്പിക്കുന്ന ഈ കാഴ്ചകളൊക്കെ ചിത്രങ്ങളാണെന്നു അറിയുമ്പോഴോ? അതും ചൈനയിലെ റോഡിലാണ് ഈ ചിത്രങ്ങള്‍ വരച്ചുവച്ചിരിക്കുന്നത്.
ത്രീഡി ചിത്രങ്ങളാണിവ. ബീജിങ്ങിലെ വാങ്ഫൂജിങ് സ്ട്രീറ്റിലെ 400 മീറ്ററോളം വരുന്ന റോഡുകള്‍ ത്രീഡി ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കിയത് ചില ചൈനീസ് കലാകാരന്മാരാണ്. മുകളില്‍ കുട വിരിച്ചു നില്‍ക്കുന്ന നീലാകാശത്തോട് സമാനമായ നീല നിറവും, പച്ചപ്പിന്റെ ഭംഗിയും കാണാം.
ബീജിങ്ങിലെ തന്നെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണിത്.
എന്തായാലും കഷ്‌പ്പെട്ടതൊന്നും വെറുതേയായില്ല, ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ത്രീഡി ചിത്രം എന്ന ഗിന്നസ് ബുക്ക് റെക്കോഡാണ് ഈ സ്ട്രീറ്റ് ആര്‍ട്ടിനെ കാത്തിരിക്കുന്നത്. ഇതിന് മുന്‍പ് 25 മീറ്ററുളള റോഡിന്റെ പേരിലാണ് ആ റെക്കോഡ്. കണ്‍മുന്നില്‍ തെളിയുന്ന കാഴ്ചകള്‍ കാണാന്‍ നിരവധി സഞ്ചാരികളും ഇവിടെയെത്തുന്നുണ്ട്. ചിത്രങ്ങള്‍ കാണുമ്പോള്‍ ചിലപ്പോള്‍ ഏതോ അമ്യൂസ്‌മെന്റ് പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയതുപോലെയോ, ആലീസിനെ പോലെ ഏതോ വണ്ടര്‍ലാന്‍ഡിലെത്തിയതു പോലെയോ ആണ് തോന്നുന്നതെന്നു ചിത്രം കാണാനെത്തിയ സഞ്ചാരികള്‍ പറയുന്നു.
ചിലര്‍ ഒരു തമാശയെന്ന കണക്ക് വെളളച്ചാട്ടത്തിന് മുകളിലൂടെ നടക്കുന്നതും, മലമുകളില്‍ ഇരിക്കുന്നതും അനുകരിക്കും. പര്‍വതം കീഴടക്കിയ പര്‍വാരോഹകരെ പോലെ വിജയം സ്മിതം തൂകി നില്‍ക്കുന്ന ചിലരെയും ഇവിടെ കാണാം. എന്തായാലും ത്രിഡി വിസ്മയം തീര്‍ക്കുന്ന ചിത്രങ്ങള്‍ കാണാന്‍ ചൈനയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.
SUMMARY: The world's longest 3D painting was spotted on Wangfujing Street, one of the busiest streets in Beijing, on Tuesday.Measuring almost 400 meters in length, this example of street art sets a new world record for the longest 3D drawing, beating the previous world record holder by 25 meters.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.