കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ മലയാളി ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു; മക്കള്‍ ചികിത്സയില്‍

 


ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com 25.04.2020) കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ മലയാളി ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. തിരുവല്ല പുറമറ്റം ഏലിയാമ്മ ജോസഫ് , ഭര്‍ത്താവ് നെടുമ്പ്രം കെ ജെ ജോസഫ്, ജോസഫിന്റെ സഹോദരന്‍ ഈപ്പന്‍ എന്നിവരാണ് വ്യത്യസ്ത ദിവസങ്ങളിലായി മരിച്ചത്.

വെള്ളിയാഴ്ചയാണ് ഏലിയാമ്മ(78) മരിച്ചത്. കെ ജെ ജോസഫ് കഴിഞ്ഞ ആഴ്ചയും ഈപ്പന്‍ ഈ മാസം ആദ്യവുമാണ് മരിച്ചത്. ജോസഫിന്റെ രണ്ട് മക്കളും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ മലയാളി ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു; മക്കള്‍ ചികിത്സയില്‍

കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഇവര്‍ അമേരിക്കയില്‍ സ്ഥിരതാമസമാണ്. ഇവരുടെ ബന്ധുക്കളില്‍ പലരും അമേരിക്കയില്‍ പല മേഖലയില്‍ ജോലി ചെയ്യുകയാണ്. മൃതദേഹം 30-ാം തീയതി ന്യൂയോര്‍ക്കില്‍ സംസ്‌ക്കരിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.

Keywords:  Third COVID-19 death in New York-based Keralite family, New York, America, News, Hospital, Treatment, Health, Health & Fitness, Children, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia